Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightErumapettychevron_rightകോഴിക്കടക്ക്​ നേരെ...

കോഴിക്കടക്ക്​ നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം

text_fields
bookmark_border
കോഴിക്കടക്ക്​ നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം
cancel

എരുമപ്പെട്ടി: ഇറച്ചി കോഴിക്കടക്ക്​ നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. പത്തിലധികം കോഴികളെ കൊന്ന് നശിപ്പിച്ചു.

എരുമപ്പെട്ടി സ്വദേശി ഷെഫീറി​െൻറ ഉടമസ്ഥതയിൽ കുന്നത്തേരിയിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ചിക്കൻ സെൻററിന് നേരെയാണ് വ്യാഴാഴ്ച രാത്രിയിൽ ആക്രമണം നടന്നത്. കൂട്ടിലടച്ചിരുന്ന കോഴികളെ കൊന്ന് തള്ളിയ നിലയിലാണ്.

വെള്ളിയാഴ്ച പുലർച്ചെ ഉടമ കട തുറക്കാൻ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. എരുമപ്പെട്ടി എ.എസ്.ഐ സന്തോഷ് ദേവസിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Show Full Article
TAGS:Anti social attackerumappetti
News Summary - Anti social attack on chicken stall
Next Story