Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightErumapettychevron_right...

അക്കിക്കാവ്-കടങ്ങോട്-എരുമപ്പെട്ടി റോഡ് നാടിന് സമർപ്പിച്ചു

text_fields
bookmark_border
അക്കിക്കാവ്-കടങ്ങോട്-എരുമപ്പെട്ടി റോഡ് നാടിന് സമർപ്പിച്ചു
cancel
camera_alt

അ​ക്കി​ക്കാ​വ്-​ക​ട​ങ്ങോ​ട്-​എ​രു​മ​പ്പെ​ട്ടി റോ​ഡ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

എ​രു​മ​പ്പെ​ട്ടി: 15,000 കി​ലോ​മീ​റ്റ​ർ റോ​ഡു​ക​ൾ കൂ​ടി ഈ ​സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് ബി.​എം ആ​ൻ​ഡ് ബി.​സി​യാ​ക്കി വി​ക​സി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. കു​ന്നം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ കി​ഫ്ബി പ​ദ്ധ​തി​യാ​യ അ​ക്കി​ക്കാ​വ്-​ക​ട​ങ്ങോ​ട്-​എ​രു​മ​പ്പെ​ട്ടി റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ദേ​ശീ​യ​പാ​ത​യി​ലെ കാ​സ​ർ​കോ​ഡ് മു​ത​ൽ തൃ​ശൂ​ർ വ​രെ​യു​ള്ള ഭാ​ഗം 2024നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് കി​ഫ്ബി​യി​ൽ​നി​ന്ന് 96 കോ​ടി രൂ​പ​യു​ടെ അം​ഗീ​കാ​രം ജ​നു​വ​രി​യി​ൽ ല​ഭി​ക്കു​മെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച എ.​സി. മൊ​യ്തീ​ൻ എം.​എ​ൽ.​എ പ​റ​ഞ്ഞു. കേ​ച്ചേ​രി-​അ​ക്കി​ക്കാ​വ് ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​ൽ ക​രാ​റു​കാ​ര​ന് വീ​ഴ്ച സം​ഭ​വി​ച്ച​താ​യും വീ​ണ്ടും ടെ​ൻ​ഡ​ർ വി​ളി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ച്ച​താ​യും എം.​എ​ൽ.​എ അ​റി​യി​ച്ചു.

ര​മ്യ ഹ​രി​ദാ​സ് എം.​പി മു​ഖ്യാ​തി​ഥി​യാ​യി. ചൊ​വ്വ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ആ​ൻ​സി വി​ല്യം​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​രാ​യ മീ​ന സാ​ജ​ൻ, പി.​ഐ. രാ​ജേ​ന്ദ്ര​ൻ, എ​സ്. ബ​സ​ന്ത് ലാ​ൽ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജ​ലീ​ൽ ആ​ദൂ​ർ, പ​ത്മം വേ​ണു​ഗോ​പാ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​കെ. മ​ണി, ശാ​രി​ക, വാ​ർ​ഡ് അം​ഗം ബീ​ന ര​മേ​ശ്, കെ.​ആ​ർ.​എ​ഫ്.​ബി-​പി.​എം.​യു അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ഇ.​ഐ. സ​ജി​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കെ.​ആ​ർ.​എ​ഫ്.​ബി-​പി.​എം.​യു എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ബി​ന്ദു ര​മേ​ഷ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inauguratedroad
News Summary - Akikav-Kadangode-Erumapetti road inaugurated
Next Story