Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightErumapettychevron_rightകിണറിടിഞ്ഞ് താണു;...

കിണറിടിഞ്ഞ് താണു; ഇരുചക്ര വാഹനങ്ങളും ഗ്യാസ് സിലിണ്ടറും കിണറ്റിൽ പതിച്ചു

text_fields
bookmark_border
കിണറിടിഞ്ഞ് താണു; ഇരുചക്ര വാഹനങ്ങളും ഗ്യാസ് സിലിണ്ടറും കിണറ്റിൽ പതിച്ചു
cancel
camera_alt

കാ​ഞ്ഞി​ര​ക്കോ​ട് തോ​ട്ടു​പാ​ല​ത്ത് ഇ​ടി​ഞ്ഞ് താ​ഴ്ന്ന കി​ണ​ർ

എ​രു​മ​പ്പെ​ട്ടി: ശ​ക്ത​മാ​യ മ​ഴ​യി​ൽ കാ​ഞ്ഞി​ര​ക്കോ​ട് തോ​ട്ടു​പാ​ല​ത്ത് കി​ണ​ർ ഇ​ടി​ഞ്ഞ് താ​ഴ്ന്നു. വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ഗ്യാ​സ് സി​ലി​ണ്ട​റും വെ​ള്ള​മെ​ടു​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ട് മോ​ട്ടോ​റു​ക​ളും കി​ണ​റ്റി​ലേ​ക്ക് വീ​ണു. തോ​ട്ടു​പാ​ലം സി​താ​ര വീ​ട്ടി​ൽ സേ​തു​വി​ന്റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റാ​ണ് ഇ​ടി​ഞ്ഞ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റോ​ടെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യെ​യി​ലാ​ണ് സം​ഭ​വം.

സേ​തു​വും ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മാ​ണ് വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മി​ന്ന​ലി​നൊ​പ്പം ഉ​ണ്ടാ​യ വ​ലി​യ ഇ​ടി​മു​ഴ​ക്കം കേ​ട്ട് സേ​തു പു​റ​ത്തു വ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്ന​തും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഗ്യാ​സ് സി​ലി​ണ്ട​റും മോ​ട്ടോ​റു​ക​ളും കി​ണ​റ്റി​ലേ​ക്ക് താ​ഴ്ന്നു പോ​യ​തും ക​ണ്ട​ത്.

വീ​ടി​ന്‍റെ ത​റ​യോ​ട് ചേ​ർ​ന്ന ഭാ​ഗ​വും ഇ​ടി​ഞ്ഞ നി​ല​യി​ലാ​ണ്. സ​മീ​പ​ത്തെ താ​മ​സ​ക്കാ​രാ​യ വ​ട​ക്ക​ൻ വീ​ട്ടി​ൽ ഷീ​ന​യു​ടെ വീ​ട്ടു​മ​തി​ലും ഇ​ടി​ഞ്ഞു​താ​ഴു​ന്നു. ര​ണ്ട് വീ​ട്ടു​കാ​രും ഉ​പ​യോ​ഗി​ക്കു​ന്ന കി​ണ​റാ​ണ് ഇ​ടി​ഞ്ഞ് താ​ഴ്ന്ന​ത്.

എ​രു​മ​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി​ന്ദു ഗി​രീ​ഷ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഫ്രി​ജോ വ​ട​ക്കൂ​ട്ട്, നീ​തു പ്ര​കാ​ശ​ൻ, കെ. ​സ​തീ​ഷ് കു​മാ​ർ, ത​ല​പ്പി​ള്ളി ത​ഹ​സി​ൽ​ദാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. ജി​യോ​ള​ജി വ​കു​പ്പ്, പൊ​ലീ​സ്, അ​ഗ്‌​നി​ര​ക്ഷാ​സേ​ന എ​ന്നി​വ​രെ​ത്തി പ​രി​ശോ​ധ ന​ട​ത്തി​യ ശേ​ഷം വീ​ടി​ന്റെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​ൻ കി​ണ​ർ മ​ണ്ണി​ട്ട് നി​ക​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Well CollapsedKeralaThrissurErumapetti
News Summary - A well collapsed and sank; two-wheelers and a gas cylinder fell into the well
Next Story