Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightErumapettychevron_rightആലുക്കൽച്ചിറ...

ആലുക്കൽച്ചിറ താൽക്കാലിക നടപ്പാത നിർമിക്കണം -എ.സി. മൊയ്തീൻ എം.എൽ.എ

text_fields
bookmark_border
ആലുക്കൽച്ചിറ താൽക്കാലിക നടപ്പാത നിർമിക്കണം -എ.സി. മൊയ്തീൻ എം.എൽ.എ
cancel
camera_alt

തയ്യൂർ ആലുക്കൽച്ചിറ പാലത്തിനോട് ചേർന്ന താൽക്കാലിക നടപ്പാതക്കു മുകളിലൂടെ പുഴ കവിഞ്ഞൊഴുകുന്നു

എരുമപ്പെട്ടി: തയ്യൂർ ആലുക്കൽച്ചിറ പാലത്തിനോട് ചേർന്ന താൽക്കാലിക നടപ്പാത ഉടൻ നിർമിക്കണമെന്ന് എ.സി. മൊയ്തീൻ എം.എൽ.എ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എരുമപ്പെട്ടി-വേലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണം നടന്നുവരികയാണ്. ഇതിനോടനുബന്ധിച്ച് ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും സഞ്ചരിക്കാനായി നിർമിച്ച താൽക്കാലിക ബണ്ട് റോഡ് ശക്തമായ മഴയിൽ പുഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് തകർന്നിരുന്നു. ഇതോടെ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള നാട്ടുകാർ വലിയ ബുദ്ധിമുട്ട് നേരിടുകയാണ്. തയ്യൂർ സൗഹൃദ കൂട്ടായ്മ ഭാരവഹികൾ എം.എൽ.എയെ നേരിൽ കണ്ട് വിഷയം ബോധ്യപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:erumapettylocalnewsThrissur
News Summary - A temporary walkway must be constructed at Alukkalchira - A.C. Moideen MLA
Next Story