തൃശൂർ ജില്ലയിലെ ബീച്ചുകളിൽ കർശന നിയന്ത്രണം; പ്രവേശന സമയം കുറച്ചു
text_fieldsതൃശൂർ: ബീച്ചുകളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണം കടുപ്പിക്കുമെന്ന് കലക്ടർ എസ്. ഷാനവാസ് അറിയിച്ചു.
സഞ്ചാരികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടുന്നത് ശ്രദ്ധയിൽപെട്ടതിനാലാണ് സെക്ടറൽ മജിസ്ട്രേറ്റുമാർക്കും പൊലീസിനും പിഴയോട് കൂടി കേസുകൾ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയത്.
സമീപ ജില്ലകളിൽനിന്ന് ധാരാളം ആളുകൾ ജില്ലയിലെ ബീച്ചുകളിൽ കൂട്ടത്തോടെ എത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തത് ശ്രദ്ധയിൽപെട്ടിരുന്നു. ഇതിനാൽ ജില്ലയിലെ എല്ലാ ബീച്ചുകളിലും വൈകീട്ട് 6.30നുശേഷം പ്രവേശന അനുമതി നിരോധിച്ചു.
രോഗവ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ കുട്ടികൾ, ഗർഭിണികൾ, വയോധികർ എന്നിവർക്ക് കർശനനിയന്ത്രണവും ഏർപ്പെടുത്തി.

