എൻജിൻ നിലച്ചു; 50 മത്സ്യത്തൊഴിലാളികളുമായി വള്ളം കടലിൽ കുടുങ്ങി
text_fieldsകടലിൽ കുടുങ്ങിയ വള്ളം കരക്കെത്തിക്കുന്നു
വാടാനപ്പള്ളി: എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ വള്ളവും 50 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ബോട്ട് രക്ഷിച്ചു. ചേറ്റുവയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ കാവടി എന്ന വള്ളമാണ് കടലില്‍ കുടുങ്ങിയത്. 19 നോട്ടിക്കല്‍ മൈല്‍ വടക്കുപടിഞ്ഞാറ് ആണ് വള്ളം കടലിൽ കുടുങ്ങിയത്. വലപ്പാട് സ്വദേശി അരവിന്ദാക്ഷന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. അപകടവിവരം അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലാണ് ലഭിക്കുന്നത്. ഫിഷറീസ് അസി. ഡയറക്ടര്‍ സുലേഖയുടെ നിര്‍ദേശാനുസരണം ആയിരുന്നു രക്ഷാപ്രവര്‍ത്തനം. ഫിഷറീസ് റെസ്ക്യൂ ബോട്ട് എത്തി കേടായ വള്ളം കെട്ടിവലിച്ചാണ് മത്സ്യത്തൊഴിലാളികളെ കരക്കെത്തിച്ചത്.
മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ പ്രശാന്ത് കുമാർ, ഷിനിൽകുമാർ, ഷൈബു എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവര്‍ത്തനം. കോസ്റ്റൽ എസ്.ഐ സജീവ്കുമാർ, സി.പി.ഒ സനീഷ് എന്നിവരും െറസ്ക്യൂ ഗാര്‍ഡുമാരായ ഷെഫീക്ക്, പ്രമോദ്, ഫസൽ, ഷിഹബ് ബോട്ട് സ്രാങ്ക് ദേവസി, എൻജിൻ ഡ്രൈവർ റോക്കി എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

