ആനകൾക്കിത് മദ കാലം; ലോക്ഡൗൺ നിയന്ത്രണം ദുരിതമായി
text_fieldsലോക്ഡൗൺ കാലത്ത് തൃശൂർ തേക്കിൻകാട് മൈതാനിയിലേക്ക് ആനകളെ പാപ്പാൻ സായാഹ്ന നടത്തത്തിന് കൊണ്ടുവന്നപ്പോൾ
തൃശൂർ: കോവിഡിെൻറ വിലക്കുകളിൽ കുടുങ്ങിയ ആനകൾക്കും ഇത് ദുരിതകാലം. പുറത്തേക്കുള്ള സഞ്ചാരമില്ലാതെ കെട്ടുതറിയിൽ മദപ്പാട് കാലം തള്ളിനീക്കേണ്ട അവസ്ഥയിലാണ് നാട്ടാനകൾ. മേയ്, ജൂൺ, ജൂൈല, ആഗസ്റ്റ് മാസമാണ് ആനകളുടെ മദപ്പാട് കാലം. മദിച്ചുല്ലസിക്കേണ്ട സമയത്ത് അപൂർവം കിട്ടുന്ന ലഘുനടത്തത്തിലാണ് അവ ദിനങ്ങൾ തള്ളിനീക്കുന്നത്. വ്യത്യസ്ത രുചികൾ നുകരാൻ ആനകൾ ആഗ്രഹിക്കുന്ന കാലം കൂടിയാണിത്. കാലവർഷാരംഭത്തിൽ, കർക്കിടക മാസത്തിൽ ആനകൾക്ക് സുഖചികിത്സ പതിവുണ്ടെങ്കിലും ഈ വർഷം അതിന് സാധ്യതയില്ല.
ആനകൾ ദിവസവും കുറഞ്ഞത് ആറ് മുതൽ 10 കിലോമീറ്റർ വരെ നടക്കേണ്ടതുണ്ട്. ആഫ്രിക്കൻ ആനകളാണെങ്കിൽ 50-100 കിലോമീറ്റർ വരെ നടക്കും. ഇപ്പോൾ രാവിലെയോ വൈകീട്ടോ പാപ്പാൻമാരുടെ ദാക്ഷിണ്യത്തിലാണ് ചെറുനടത്തം. എന്നാൽ, എല്ലാ നാട്ടാനകളെയും നടത്തിക്കുന്നുണ്ടോ എന്നുറപ്പില്ല. കോവിഡിന് മുമ്പ് ആനകളെ പാപ്പാൻമാർ വഴിനീളെ നടത്തുന്ന പതിവുണ്ടായിരുന്നു. പഴവും ചക്കയും കരിമ്പുമൊക്കെ ആ യാത്രയിൽ കിട്ടുമായിരുന്നു. ഇപ്പോൾ പുല്ലും പട്ടയും മാത്രമായി ഭക്ഷണം. ഒരേ സ്ഥലത്തുനിന്ന് ഭക്ഷണം കഴിക്കുന്ന പതിവുമില്ല.
15 വയസ്സ് കഴിഞ്ഞു യൗവനാരംഭമായ ഏതൊരാനക്കും മദം ഉണ്ടാകാം. മദപ്പാട് കാലത്ത് ഹോർമോൺ വ്യത്യാസമനുസരിച്ച് ആനയുടെ ശരീരത്തിലുണ്ടാകുന്ന അമിത ഉൗർജം പലതരത്തിലാണ് പുറത്തുവിടുന്നത്. ചില ആനകൾ അണുബാധയുണ്ടായി അക്രമാസക്തമാകും. ലോക്ഡൗണിൽ സഞ്ചാര സ്വാതന്ത്ര്യം പരിമിതപ്പെട്ട സാഹചര്യത്തിൽ മുൻകരുതലെടുക്കാൻ പാപ്പാൻമാർക്ക് നിർേദശം നൽകിയതായി ഫോറസ്റ്റ് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞവർഷം തൃശൂർ ജില്ലയിലെ ആനകളുടെയും പാപ്പാൻമാരുടെയും വിവരശേഖരണം പൂർത്തിയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

