മലക്കപ്പാറയിൽ കാട്ടാനകൾ സ്കൂൾ തകർത്തു; കുട്ടികൾക്കുള്ള അരി നശിപ്പിച്ചു
text_fieldsഅതിരപ്പിള്ളി: മലക്കപ്പാറ ഗവ. സ്കൂൾ കാട്ടാനകൾ തകർത്തു. വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ച അരിയും മറ്റു സാധനങ്ങളും നശിപ്പിച്ചു. കഴിഞ്ഞ രാത്രിയാണ് തേയിലത്തോട്ടത്തിലൂടെ വന്ന കാട്ടാനകൾ സ്കൂളിന് നേരെ ആക്രമണം അഴിച്ചു വിട്ടത്.
സ്കൂൾ ജനലുകളും ചുവരുകളും ആനക്കൂട്ടം തകർത്തു. അരിച്ചാക്കുകൾ വലിച്ച് പുറത്തിട്ട് ഭക്ഷിക്കുകയും മുറ്റത്തും റോഡിലും ചിതറിയിടുകയും ചെയ്തു. ബഹളം കേട്ട് എത്തിയ വനപാലകരും പൊലീസും നാട്ടുകാരും ചേർന്ന് ആനകളെ ഓടിക്കുകയായിരുന്നു. ഓടിക്കാൻ പാട്ട കൊട്ടുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. മലക്കപ്പാറയിലും പരിസരത്തും കഴിഞ്ഞ കുറേ നാളുകളായി ആനകളുടെ വിളയാട്ടം വർധിച്ചു വരുകയാണ്. ഒരേസമയം വിവിധ സംഘങ്ങളായിട്ടാണ് പലയിടത്തും ഇവ നാശം വരുത്തുന്ന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

