Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എച്ചിപ്പാറ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനകളിറങ്ങി

text_fields
bookmark_border
എച്ചിപ്പാറ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനകളിറങ്ങി
cancel
camera_alt

എച്ചിപ്പാറയില്‍ കാട്ടാനകള്‍ വരിക്കോട്ടില്‍ മൊയ്തീന്‍കുട്ടിയുടെ വീട്ടിലെ അലക്കുകല്ല് കുത്തിമറിച്ചിട്ട നിലയില്‍

ആമ്പല്ലൂര്‍: പാലപ്പിള്ളി എച്ചിപ്പാറയില്‍ വീണ്ടും കാട്ടാനകളിറങ്ങി. ഏഴോളം കാട്ടാനകളാണ് ജനവാസ മേഖലയിലെത്തിയത്. എച്ചിപ്പാറ വരിക്കോട്ടില്‍ മൊയ്തീന്‍കുട്ടിയുടെ വീട്ടുപറമ്പിലെത്തിയ കാട്ടാനകള്‍ റബ്ബര്‍ മരങ്ങള്‍ നശിപ്പിച്ചു. അലക്കു കല്ല് കുത്തിമറിച്ചിട്ടു. ആദ്യം വീട്ടുപറമ്പിലെത്തിയ കാട്ടാനകളെ ഓടിച്ചു വിട്ടെങ്കിലും അല്‍പസമയത്തിനു ശേഷം ഇവ കൂട്ടമായി വീണ്ടും തിരിച്ചെത്തിയാണ് നാശമുണ്ടാക്കിയത്. ഒരു മാസം മുമ്പ് കാട്ടാനകള്‍ ഇദേഹത്തിന്‍റെ വീടിന്‍റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - elephant come out of forest
Next Story