ഇലക്ട്രോ ഗ്രീൻ മോട്ടോർസ് - ടി.എൻ.ആർ ഇലക്ട്രിക് സ്കൂട്ടർ ഷോറൂം തൃശൂരിൽ പ്രവർത്തനമാരംഭിച്ചു
text_fieldsടി.എൻ.ആർ ഓൾ കേരള ഡീലർ ഇലക്ട്രോ ഗ്രീൻ മോട്ടോർസ് ആദ്യ ഷോറും തൃശൂർ കുരിയച്ചിറയിൽ നടൻ കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു. ഇലക്ട്രോ ഗ്രീൻ മോട്ടോർസ് മാനേജിങ് ഡയറക്ടർ ഡോ. അഹമ്മദ് നൗഫൽ, എക്സിക്യട്ടീവ് ഡയറക്ടർ സുജിത് ലാൽ, ചെയർമാൻ ആൻഡ് സി.ഇ.ഒ അൻവർ എ.റ്റി എന്നിവർ സമീപം
തൃശൂർ: ടി.എൻ.ആർ ഓൾ കേരള ഡീലർ ഇലക്ട്രോ ഗ്രീൻ മോട്ടോർസ് തങ്ങളുടെ ആദ്യ ഷോറും തൃശൂർ കുരിയച്ചിറയിൽ ആരംഭിച്ചു. ഇന്ന് വൈകിട്ട് നാലിന് നടൻ കൃഷ്ണ ആണ് ഉദ്ഘാടനം നിർവഹിച്ചത്.
കുറഞ്ഞ സമയത്തിനുള്ളിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഏകദേശം 70ഓളം ഷോറൂമുകൾ തുറന്ന് പ്രവർത്തനം വ്യാപിപ്പിക്കുവാനാണ് പദ്ധതിയെന്ന് ചെയർമാൻ ആൻഡ് സി.ഇ.ഒ അൻവർ എ.റ്റി അറിയിച്ചു. ഇതോടൊപ്പം കേരളം മുഴുവൻ ഫാസ്റ്റ് റീചാർജിങ്ങ് യൂനിറ്റുകൾ തുറക്കുവാനും പദ്ധതിയിടുന്നുണ്ട്.
പെട്രോൾ വിലവർധനക്കും, അന്തരീക്ഷമലിനീകരണത്തിനും എതിരേയുള്ള ക്യാമ്പയിനും ഇതുവഴി ലക്ഷ്യമിടുന്നു. ഒരു തവണ ചാർജ്ജ് ചെയ്താൽ 75 - 80 കി.മീ മൈലേജ് ലഭിക്കും. അതിന് വെറും 10 രൂപ ചിലവിൽ രണ്ട് യൂനിറ്റ് വൈദ്യതി മാത്രം മതിയാകും. 200 കി.മീ വരെ മൈലേജ് ലഭിക്കുന്ന മോഡലുകളും ലഭ്യമാണ്. 69,000 രൂപ മുതൽ 1,35,000 രൂപ വരെ വിലയുള്ള ഏഴ് വ്യത്യസ്ത മോഡലുകളാണ് കമ്പനി അവതരിപ്പിക്കുന്നത്.
ഈസി ചാർജിങ്ങ് ടെക്നോളജി, റിവേർസ് ഗിയർ, സ്പീഡ് ലോക്ക്, കീ ലെസ് എൻട്രി, ട്യബ് ലെസ് ടയേർസ്, സെൻറർ ലോക്ക്, ആൻറി തെഫ്റ്റ് അലാം സിസ്റ്റം, മൊബൈൽ ചാർജിങ്ങ് പോർട്ട് തുടങ്ങി നിരവധി സവിശേഷതകളാണ് ടി.എൻ.ആർ അവതരിപ്പിക്കുന്നത്. ടി.എൻ.ആർ ഇലക്ട്രിക് സ്കൂട്ടേർസിന് രജിസ്ട്രേഷൻ, ലൈസൻസ്, ഇൻഷുറൻസ് എന്നിവയുടേയും ആവശ്യമില്ല.
ഉദ്ഘാടനവേളയിൽ ഇലക്ട്രോ ഗ്രീൻ മോട്ടോർസ് മാനേജിങ്ങ് ഡയറക്ടർ ഡോ. അഹമ്മദ് നൗഫൽ, എക്സിക്യട്ടീവ് ഡയറക്ടർ സുജിത് ലാൽ എന്നിവരും മറ്റ് വിശിഷ്ടാതിഥികളും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

