വൈദ്യുതി മോഷണം: പൊലീസിൽ പരാതി നല്കി
text_fieldsഅപകടകരമായ രീതിയില്‍ ചെമ്പുകമ്പി ഉപയോഗിച്ച് ഫെന്‍സിങ് നടത്തി വൈദ്യുതി ഉപയോഗിച്ചിരുന്ന ഷെഡ്
തൃശൂർ: കൊക്കാെല കുളത്തിനു സമീപം നവയുഗ വായനശാലയുടെ പിന്‍ഭാഗത്ത് കൈയേറ്റം നടത്തി താമസിക്കുകയും കോര്‍പറേഷെൻറ വൈദ്യുതി മോഷ്ടിച്ച് അപകടകരമായ രീതിയില്‍ ചെമ്പുകമ്പി ഉപയോഗിച്ച് ഫെന്‍സിങ് നടത്തി ഈ സ്ഥലത്തേക്ക് കടക്കുന്നവര്‍ക്ക് വൈദ്യുതാഘാതം ഉണ്ടാകുന്ന രീതിയില്‍ ക്രമീകരിക്കുകയും ചെയ്ത വ്യക്തിക്കെതിരെ നടപടിയെടുക്കാൻ ഈസ്റ്റ് പൊലീസിൽ പരാതി നല്കി.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുല്ലുപിടിച്ചു കിടന്നിരുന്ന ഈ സ്ഥലം ഡിവിഷന് കൗണ്‍സിലര്‍ വിനോദ് പൊള്ളാഞ്ചേരിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കുന്നതിനിടയില്‍ കൗണ്‍സിലര്‍ക്ക് ഷോക്കേറ്റതു മൂലം പരിശോധിച്ചതിെൻറ ഭാഗമായാണ് കൈയേറ്റം കണ്ടെത്തിയത്.
ഷോക്കേറ്റ് ചികിത്സയിലായ കൗണ്‍സിലറെ മേയര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി.

