പുതുക്കാടിളക്കി പ്രചാരണം
text_fieldsആമ്പല്ലൂര്‍: പുതുക്കാട് ഗ്രാമ പഞ്ചായത്ത് പിടിക്കാന്‍ കാടിളക്കിയുള്ള പ്രചാരണവുമായി മുന്നണികള്‍. യു.ഡി.എഫ് ഭരണം നിലനിര്‍ത്തുവാനും എല്‍.ഡി.എഫ് പിടിച്ചെടുക്കാനുമുള്ള തന്ത്രങ്ങളാണ് പയറ്റുന്നത്. മികച്ച സ്ഥാനാര്‍ഥികളെയാണ് തങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് മൂന്നു മുന്നണികളും അവകാശപ്പെടുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള അസ്വാരസ്യങ്ങള്‍ വിമത രൂപത്തില്‍ ചില വാര്‍ഡുകളില്‍ മുന്നണിക്ക് തലവേദനയാകുന്നുണ്ട്. രണ്ട് വാര്‍ഡുകളില്‍ നിസ്സാരരെന്ന് എഴുതി തള്ളാനാവാത്ത വിമതരുടെ സാന്നിധ്യമുണ്ട്. പതിനേഴ് വാര്‍ഡുകളില്‍ പതിനാറിടത്ത് യു.ഡി.എഫ് കൈ അടയാളത്തില്‍ മത്സരിക്കുന്നു.
വാര്‍ഡ് പതിനേഴ് ബ്ലോക്ക് ഓഫിസ് സീറ്റില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ മേരി റാഫി ഓട്ടോറിക്ഷ അടയാളത്തില്‍ യു.ഡി.എഫിനുവേണ്ടി ജനവിധി തേടുന്നു. ഇടതു മുന്നണിയില്‍ എട്ടിടത്ത് സി.പി.എം ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തില്‍ മത്സരിക്കുന്നു. ആറ് സീറ്റില്‍ പാര്‍ട്ടി സ്വതന്ത്രരെയാണ് പരീക്ഷിക്കുന്നത്. രണ്ട് വാര്‍ഡില്‍ സി.പി.ഐ അരിവാള്‍ ധാന്യക്കതിര് ചിഹ്നത്തിലും ഒരു വാര്‍ഡില്‍ മൊബൈല്‍ ഫോണ്‍ അടയാളത്തിലും മത്സരിക്കുന്നു. പതിനഞ്ച് വാര്‍ഡുകളില്‍ താമര ചിഹ്നത്തില്‍ ബി.ജെ.പി ജനവിധി തേടുന്നു.
വാര്‍ഡ് പത്ത് ചെങ്ങാലൂര്‍, പതിനഞ്ച് കുറുമാലി എന്നിവിടങ്ങളില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ഥി ഇല്ല. ചെങ്ങാലൂരില്‍ കോണ്‍ഗ്രസിലെ പി.എസ്. മനീഷയും സി.പി.എം സ്വതന്ത്ര ഗീത തിലകനും കുറുമാലിയില്‍ സി.പി.ഐയിലെ ടി.എസ്. ഭാസ്കരനും കോണ്‍ഗ്രസിലെ കെ.ജെ. ജോജുവും നേരിട്ടുള്ള മത്സരമാണ്. ഒമ്പത് സൂര്യഗ്രാമം വാര്‍ഡില്‍ കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ജി. ബാബുവും പതിനാറ് തെക്കേ തൊറവില്‍ കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറി വര്‍ഗീസ് തെക്കേത്തലയും ബള്‍ബ് അടയാളത്തില്‍ വിമതരായി യു.ഡി.എഫിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.
കക്ഷിനില - 2020
- ആകെ വാർഡുകൾ 15
- യു.ഡി.എഫ് 9
- എല്‍.ഡി.എഫ് 5
- ബി.ജെ.പി 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

