സ്വത്ത് തട്ടിയെടുക്കാൻ വയോധികയെ ഭക്ഷണം പോലും നൽകാതെ ചങ്ങലക്കിട്ട് മർദ്ദിച്ചു
text_fieldsഅന്തിക്കാട്: സ്വത്ത് തട്ടിയെടുക്കാൻ ചാഴൂർ സ്വദേശിയായ വയോധികയെ ഭക്ഷണം പോലും നൽകാതെ സഹോദരൻ്റെ ഭാര്യയും മകളും ചേർന്ന് തൊഴുത്തിൽ ചങ്ങലക്കിട്ട് ക്രൂരമായി മർദ്ദിച്ച് അവശയാക്കി. ഭക്ഷണവും വെള്ളവും ചോദിച്ചപ്പോൾ ക്രൂര മർദ്ദനം.
അവശനിലയിലായ വൃദ്ധയെ അന്തിക്കാട് പൊലിസ് എത്തി മോചിപ്പിച്ചു. പ്രതികൾ പിടിയിൽ.ചാഴൂർ സ്വദേശിനിയും അവിവാഹിതയുമായ മാങ്ങാടി വീട്ടിൽ അമ്മിണി (75) ക്കാണ് ക്രൂര മർദ്ദനമേറ്റത്.ഇവരുടെ സഹോദരന്റെ ഭാര്യ ഭവാനി, മകൾ കിന എന്നിവരെയാണ് അന്തിക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. മലയാള നാടിനെ നാണിപ്പിക്കുന്ന തരത്തിലായിരുന്നു വയോധികയെ സ്ത്രീകൾ തന്നെ മർദിച്ചത്.
അമ്മിണിയുടെ പേരിലുള്ള 10 സെന്റ് പുരയിടം സ്വന്തം പേരിൽ ആക്കി തരണമെന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനം. വീടിന് പുറകിലുള്ളമേൽ കൂര നശിച്ച തൊഴുത്തിലാണ് അമ്മിണിയെ ചങ്ങലക്കിട്ട് ക്രൂര മർദ്ദനത്തിനിരയാക്കിയത്.
ഒരു മാസത്തോളമായി തുടരുന്ന മർദ്ദനത്തിൽ ചങ്ങലയിൽ കൊരുത്ത് വൃദ്ധയുടെ കാലിൻ്റെ വിരലുകൾ പഴുത്ത നിലയിലാണ്. വെള്ളവും ഭക്ഷണവും ചോദിച്ചപ്പോഴൊക്കെയും വടികൊണ്ട് ശരീരം മുഴുവൻ അടിക്കുകയും വായയിൽ വടിയും തുണിയും തിരുകുകയും ചെയ്യുകയായിരുന്നു. ഒരു മാസത്തോളമായി മർദനം തുടരുകയായിരുന്നു. ഭക്ഷണം കിട്ടാതെ വയോധിക എല്ലും തോലുമായി. വയലുകൾ ഒട്ടിയ നിലയിലാണ്. മഞ്ഞേറ്റാണ് ഇവർ കിടന്നിരുന്നത്.
മർദ്ദനം സഹിക്കവയ്യാതെ സ്ഥലം വിടാനൊരുങ്ങിയപ്പോൾ കയറു കൊണ്ട് കെട്ടിയിട്ടായിരുന്നു പീഡനം. അടി കൊണ്ടും കൊതുകിന്റെ കടിയേറ്റും ഇവരുടെ ശരീരം ചൊറിഞ്ഞു പൊട്ടിയിരുന്നു. വീട്ടിൽ ആരേങ്കിലും ഭവാനിയും മകളും ഇവരെ വേഗം പറഞ്ഞു വിടും. ഇവരെ പുറത്ത് കാണാതായതോടെ ചിലർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലിസ് വീട്ടിൽ എത്തി പരിശോധിച്ചപ്പോഴാണ് നാടിനെ നാണിപ്പിക്കുന്ന കാഴ്ച പുറം ലോകം അറിഞ്ഞത്. മഞ്ഞും മഴയുമേറ്റാണ് അമ്മിണി വൃത്തിഹീനമായ സ്ഥലത്ത് കിടന്നിരുന്നത്. ദാഹിച്ച് വലഞ്ഞ ഇവർ പൊലീനോട് കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളം കുടിച്ച ശേഷമാണ് ഇവരെ മാറ്റിയത്.
അന്തിക്കാട് ഐ. എസ് .എച്ച്. ഒ പി. കെ. ദാസ് ,എസ്. ഐ. മാരായ എം. സി. ഹരീഷ്, പി. കെ. പ്രദീപ്, വനിത സിവിൽ പൊലിസ് ഓഫീസർ ഒ .ജെ . രാജി, എന്നിവരുടെ നേതൃത്വത്തിലാണ് പൊലിസ് സംഘം വയോധികയെ മോചിപ്പിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

