വയോധികയുടെ മാല കവർച്ച: ഒരു പ്രതി കൂടി അറസ്റ്റിൽ
text_fieldsമാള: പൊലീസ് സ്റ്റേഷൻ പരിധിയിലെ പുത്തൻചിറ സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ ജയശ്രീ (77 ) എന്ന സ്ത്രീയുടെ വീട്ടിൽ കയറി ആക്രമിച്ച് സ്വർണമാല കവർച്ച ചെയ്ത സംഭവത്തിൽ രണ്ടാം പ്രതി പട്ടേപാടം സ്വദേശിനി തരുപടികയിൽ ഫാത്തിമ തസ്നിയെ (19) മാള പൊലീസ് അറസ്റ്റു ചെയ്തു. ഈ കേസിൽ ഒന്നാം പ്രതി പുത്തൻചിറ സ്വദേശി ചോമാട്ടിൽ വീട്ടിൽ ആദിത്തിനെ കഴിഞ്ഞ ദിവസം മാള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയുടെ കൂടെ ആറുമാസമായി താമസിച്ചു വരുകയാണ് ഫാത്തിമ തസ്നി. കഴിഞ്ഞ 25ന് രാത്രി പ്രതി ആദിത്ത് അയൽവാസിയായ റിട്ട. അധ്യാപിക ജയശ്രീയുടെ വീട്ടിലെ അടുക്കളയിലേക്ക് അതിക്രമിച്ച് കയറി ആറ് പവന്റെ മാല വലിച്ചു പൊട്ടിച്ച സംഭവത്തിലാണ് അറസ്റ്റ്.
പൊട്ടിച്ച മാല ഒന്നാം പ്രതിയും രണ്ടാം പ്രതിയും കൂടി കാറിൽ മലപ്പുറം തിരൂരങ്ങാടിയിലെ ജ്വല്ലറിയിൽ നാലര ലക്ഷം രൂപക്ക് വിൽപന നടത്തി. 50,000 രൂപ ഉപയോഗിച്ച് രണ്ടാം പ്രതി മാളയിലെ ജ്വല്ലറിയിൽ പുതിയ മാല വാങ്ങുകയും ചെയ്തിരുന്നു. ശേഷം രണ്ടാം പ്രതിയുടെ വിദൂര വിദ്യാഭ്യാസത്തിനുള്ള ഫീസും മോഷ്ടിച്ച പണത്തിൽനിന്ന് നൽകിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.എച്ച്.ഒ. സജിൻ ശശി, എസ്.ഐ. ബെന്നി, വനിത പൊലീസുകാരായ എ.എസ്.ഐ. ഷാലി ബാബു, രേഷ്മ രവി എന്നിവരാണുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

