കെ.എസ്.ടി.പി കാനയിൽ വീണ് വയോധികന് ഗുരുതര പരിക്ക്
text_fieldsപരിക്കേറ്റ വയോധികന്
ഇരിങ്ങാലക്കുട: കെ.എസ്.ടി.പിയുടെ നിർമാണം പൂർത്തിയാക്കാത്ത കാനയിൽ വീണ് വയോധികന് ഗുരുതര പരിക്ക്. ഗാന്ധിഗ്രാം സ്വദേശി കണ്ടംചേരത്ത് സുകുമാര മേനോനാണ് (70) പരിക്കേറ്റത്. ഞായറാഴ്ച രാത്രി ദനഹ തിരുനാൾ വെടിക്കെട്ടിന് ശേഷമുള്ള തിരക്കിനിടയിലാണ് സംഭവം. സ്ലാബ് ഇടാത്ത കാനയിൽ വീണ അദ്ദേഹത്തെ ആസാദ് റോഡിലെ ഇരിങ്ങാലക്കുട സര്‍വിസ് സഹകരണ ബാങ്കിലെ ജീവനക്കാരന് ബൈജു അമ്പാട്ടും ആസാദ് റോഡിലെ യുവാക്കളും ചേര്‍ന്നാണ് പൊക്കിയെടുത്തത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്കും മാറ്റി.
തിരുനാളിനോട് അനുബന്ധിച്ച് പളളിയുടെ പരിസരപ്രദേശങ്ങളും മണ്ണിട്ടു സുരക്ഷിതമാക്കുമെന്ന് മന്ത്രി ആര്. ബിന്ദു പറഞ്ഞിരുന്നു. അപകടം സംഭവിച്ച സ്ഥലത്ത് റോഡ് നിർമാണം നടക്കുന്നതിനാല്‍ തെരുവു വിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിനുളള സാഹചര്യം പോലും കെ.എസ്.ടി.പി ഒരുക്കിയിട്ടില്ല എന്ന പരാതി വ്യാപകമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

