വയോധികെൻറ കൊലപാതകം: രണ്ടുപേർ അറസ്റ്റില്‍
text_fieldsവയോധികനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവർ
ആളൂര്‍: ആളൂരില്‍ വയോധികനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ആളൂര്‍ കദളിച്ചിറ ഇല്ലത്തുപറമ്പില്‍ മുഹമ്മദ് ജാസിക് (21) ഊരകം എടപ്പാട്ട് വീട്ടില്‍ അഡ്ലിന് (21) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ് ആളൂര്‍, ഇന്‍സ്പെക്ടര്‍ എം.ബി. സിബില്‍ എന്നിവർ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് ആളൂര്‍ അണ്ടിക്കമ്പനിക്കു സമീപം ഒറ്റക്കു താമസിക്കുന്ന ഐക്കനാടന്‍ രാമകൃഷ്ണനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
മുഹമ്മദ് ജാസിക്കിനെ വ്യാഴാഴ്ചയും അഡ്ലിനെ വെള്ളിയാഴ്ച ഊരകത്തു നിന്നുമാണ് പിടികൂടിയത്. കഞ്ചാവിനും മദ്യത്തിനും അടിമയാണ് ഒന്നാം പ്രതി മുഹമ്മദ് ജാസിക്. ചൊവ്വാഴ്ച ഇരിങ്ങാലക്കുടയിലെത്തിയ അഡ്ലിനും ജാസിക്കും ബിവറേജില്‍ നിന്നു മദ്യം വാങ്ങി ആളൂരിലെ ആളൊഴിഞ്ഞ സ്ഥലത്തിരുന്ന് മദ്യപിച്ചു. തുടർന്ന് ഇരുവരും രാമകൃഷ്ണെൻറ വീടിനു മുന്നില്‍ നിന്നു. ഇത് ചോദ്യം ചെയ്ത രാമകൃഷ്ണനുമായി വാക്കുതര്‍ക്കമുണ്ടാവുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു. അകത്തേക്കോടിയ രാമകൃഷ്ണനെ പിറകെയെത്തിയ പ്രതികള്‍ ചവിട്ടിയും ഇടിച്ചും മാരകമായി പരിക്കേല്പിക്കുകയും ചെയ്തു. പ്രതികളെ കോവിഡ് മാനദണ്ഡപ്രകാരം മജിസ്ട്രേറ്റിന് മുന്പില് ഹാജരാക്കി. ആളൂര്‍ എസ്.ഐ. കെ.എസ്. സുബിന്ദ്, എസ്.ഐ.മാരായ എം.എസ്. പ്രദീപ്, പി.ജെ. ഫ്രാന്‍സിസ്, സൈമണ്‍, പ്രദീപന്, രവി, ദാസന്, എ.എസ്.ഐ. ടി.ആര്. ബാബു, സീനിയര്‍ സി.പി.ഒമാരായ കെ.എസ്. ഉമേഷ്, ഇ.എസ്. ജീവന്, സോണി സേവ്യര്‍, രാഹുല്‍, അരുണ്‍ കുമാര്‍ മഹേഷ്, സീമ ജയന്, ബിന്ദു എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

