മോഷണ കേസിൽ വയോധികൻ അറസ്റ്റിൽ
text_fieldsപത്മനാഭൻ
മാള: നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ട വയോധികൻ അറസ്റ്റിൽ. അടിമാലി വടക്കേ വെള്ളത്തൂവൽ ആയിരംദേശം ചക്കിയങ്കൻ പത്മനാഭനെ (64) ആണ് മാള എസ്.എച്ച്.ഒ സുനിൽ പുളിക്കൽ അറസ്റ്റ് ചെയ്തത്.
മാള സെന്റ് സ്റ്റെൻസിലാവോസ് ഫൊറോന ചർച്ച്, പൊയ്യ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് എന്നിവടങ്ങളിലെ മോഷണ കേസന്വേഷണമാണ് ഇയാളിലേക്ക് എത്തിച്ചത്. പൊയ്യ പള്ളിയിൽനിന്ന് 27,000 രൂപയും മാള പള്ളിയിൽനിന്ന് 30,000 രൂപയും മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പകൽ ബസിൽ സഞ്ചരിച്ച് ഏതെങ്കിലും സ്ഥലത്ത് ഇറങ്ങി പരിസരം നിരീക്ഷിച്ച് രാത്രി മോഷ്ടിക്കുന്നതാണ് രീതി.
കേരളത്തിൽ പലയിടങ്ങളിലായി കൊലപാതകം, ഭവനഭേദനം, മോഷണം എന്നിവയടക്കം 50ഓളം കേസുകളിൽ ഇയാൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന് എസ്.ഐമാരായ കെ.എം. സൈമൺ, സി.കെ. സുരേഷ്, സീനിയർ സി.പി.ഒ വിനോദ് കുമാർ, അഭിലാഷ്, നവീൻ, ഷഗിൻ, വിപിൻദാസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

