ത്യാഗപൂർണം, ആത്മസമർപ്പണം
text_fieldsചാലക്കുടി ടൗൺ ജുമാ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരം
മാള: പ്രവാചകൻ ഇബ്രാഹിമിന്റെ ത്യാഗോജ്ജ്വല ജീവിതത്തെ അനുസ്മരിച്ച് വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. പള്ളികളില്‍ നമസ്കാരത്തിന് ശേഷം ഖുതുബ പ്രഭാഷണം ഉണ്ടായി. ഹസ്തദാനം ചെയ്തും ആശ്ലേഷിച്ചും ഈദ് ആശംസ കൈമാറി. തുടർന്ന് ബലികര്‍മം നടത്തി.
പുത്തൻചിറ കോവിലകത്തുകുന്ന് ജുമുഅ മസ്ജിദില്‍ നജീബ് അസ്ഹരി പെരുന്നാള്‍ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നല്കി. മാരേക്കാട് ജുമുഅ മസ്ജിദില്‍ ശിഹാബുദ്ദീന് ദാരിമി, കാട്ടിക്കരകുന്ന് മസ്ജിദ് നൂറില്‍ അസ്ഗര്‍ അലി ബദരി, കാരൂര്‍ ജുമുഅ മസ്ജിദിൽ ഫൈസല്‍ ബദരി, വലിയപറമ്പ് ജുമാ മസ്ജിദിൽ അബ്ദുൽ മജീദ് ലത്വീഫി, മാളപള്ളിപ്പുറം മസ്ജിദില്‍ മുത്തലിബ് മിഫ്താഹി, മാള ടൗണ്‍ മസ്ജിദില്‍ സുബൈര്‍ മന്നാനി എന്നിവർ നേതൃത്വം നൽകി.
മാള ഐ.എസ്.ടിയിൽ ഇഹ്സാൻ ഐനി നമസ്കാരത്തിനും ശംസുദ്ദീൻ പുത്തൻചിറ പ്രഭാഷണത്തിനും നേതൃത്വം നൽകി. കൊമ്പൊടിഞ്ഞാമാക്കൽ ഹനഫി ജുമാമസ്ജിദിൽ സിറാജുദ്ദീൻ ബാഖവി, വടമ സിദ്ദീഖ് ജുമാമസ്ജിദിൽ ഷിഹാബുദ്ദീൻ നിസാമി, മാമ്പ്ര മുഹിയിദ്ദീൻ മസ്ജിദിൽ സുനീർ മിസ്ബാഹി എന്നിവർ നേതൃത്വം നല്കി.
ചാലക്കുടി: മേഖലയിൽ ബലിപെരുന്നാൾ ആഘോഷിച്ചു. മസ്ജിദുകളിൽ നമസ്കാരവും ഖുത്തുബയും നടന്നു.
ചാലക്കുടി ടൗൺ ജുമാ മസ്ജിദിൽ നടന്ന പെരുനാൾ നമസ്കാരത്തിന് ഇമാം ഹുസൈൻ ബാഖവി നേതൃത്വം വഹിച്ചു. കൊരട്ടി ഹിദായത്തുൽ ഇസ്ലാം ജുമാമസ്ജിദിൽ ഇമാം ഖാലിദ് ലത്തീഫിയും കൊരട്ടി ഹൈവേ ജുമാ മസ്ജിദിൽ ഇമാം ബഷീർ ഉലുമിയും നമസ്കാരത്തിന് നേതൃത്വം വഹിച്ചു.
ചാലക്കുടി ആര്യങ്കാല മസ്ജിദ്, പടിഞ്ഞാറേ ചാലക്കുടി റയിൽവേ സ്റ്റേഷൻ ജുമാമസ്ജിദ്, പോട്ട അലവി സെൻറർ ജുമാമസ്ജിദ്, പരിയാരം ജുമാമസ്ജിദ്, കൂർക്കമറ്റം ജുമാമസ്ജിദ് തുടങ്ങിയിടങ്ങളിലും പെരുന്നാള്‍ നമസ്കാരങ്ങൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

