ഇ-പാസ്: വാൽപ്പാറയിലേക്കുള്ള സഞ്ചാരികൾ മലക്കപ്പാറയിൽ കുടുങ്ങി
text_fieldsമലക്കപ്പാറ ചെക്ക്പോസ്റ്റിൽ കാത്തുനിൽക്കുന്ന സഞ്ചാരികൾ
അതിരപ്പിള്ളി: കേരളത്തിൽനിന്ന് വാൽപ്പാറ സന്ദർശിക്കാനെത്തിയവർ മലക്കപ്പാറ ചെക്ക്പോസ്റ്റിൽ മണിക്കൂറുകളോളം കുടുങ്ങി.
അപ്രതീക്ഷിതമായി തമിഴ്നാട് സർക്കാറിെൻറ പുതിയ ഉത്തരവാണ് വിനോദസഞ്ചാരികൾക്ക് വിനയായത്. ഇ-പാസില്ലാതെ കേരളത്തിൽനിന്ന് ആരെയും പ്രവേശിപ്പിക്കേണ്ടതില്ലെന്ന് കോയമ്പത്തൂർ കലക്ടർ വെള്ളിയാഴ്ച വൈകീട്ട് ഉത്തരവിറക്കിയിരുന്നു. ഇത് വിനോദസഞ്ചാരികളുടെയോ കേരള ഫോറസ്റ്റ് അധികൃതരുടെയോ ശ്രദ്ധയിൽപെട്ടിരുന്നില്ല.
വിനോദസഞ്ചാരികൾ മലക്കപ്പാറയിൽ എത്തിയപ്പോൾ തമിഴ്നാട് ചെക്ക്പോസ്റ്റിൽ തടയുകയായിരുന്നു. ഇതോടെ ബൈക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും നീണ്ട വരി പ്രത്യക്ഷപ്പെട്ടു. പലരും വഴിയിൽ കുത്തിയിരുന്നു. അവിടെനിന്ന് ഇ-പാസെടുക്കാൻ ശ്രമിച്ചവർക്ക് ഇൻറർനെറ്റ് കണക്ഷൻ ലഭിച്ചതുമില്ല. റൂട്ട് ബസുകളിൽ പോകാൻ ചിലർ ശ്രമം നടത്തിയെങ്കിലും ബസുകൾ ഓടിയിരുന്നില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

