ആംബുലൻസ് ബസിലിടിച്ച് ഡ്രൈവർക്ക് പരിക്ക്
text_fieldsതൃപ്രയാറിൽ ബസിൽ ഇടിച്ച് തകർന്ന ആംബുലൻസ്
തൃപ്രയാർ: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് സ്വകാര്യ ബസിലിടിച്ച് ഡ്രൈവർക്ക് പരിക്ക്. ആംബുലൻസ് ഡ്രൈവർ നിഖിൽ രാധാകൃഷ്ണനാണ് (23) പരിക്കേറ്റത്. വലപ്പാട് ദയ എമർജൻസി കെയറിൽ പ്രവേശിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗിയെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. ദേശീയപാത തൃപ്രയാർ തെക്കേ ആൽമാവിന് സമീപം തിങ്കളാഴ്ച രാവിലെ ഏഴരക്കാണ് സംഭവം.
ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
കയ്പമംഗലം: എടത്തിരുത്തി പുളിഞ്ചോട് അയ്യൻപടിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ കയ്പമംഗലം വഴിയമ്പലം സ്വദേശി നടക്കൽ വീട്ടിൽ ശ്രീനിഷ് (35), എടത്തിരുത്തി സ്വദേശി കോഴിക്കാട്ടിൽ വീട്ടിൽ അഫ്സൽ (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചു. സാരമായി പരിക്കേറ്റ ശ്രീനിഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രിയായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

