പുതിയകാവിൽ കുടിവെള്ളം പാഴാകുന്നു
text_fieldsപുതിയകാവിൽ കേരള വാട്ടർ അതോറിറ്റി ശുദ്ധജല വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
മതിലകം: പുതിയകാവിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം അഴുക്ക് ചാലിലേക്ക് ഒഴുകുന്നു. കേരള വാട്ടർ അതോറിറ്റി മതിലകം സെക്ഷന്റെ പരിധിയിൽ വരുന്ന പ്രദേശത്താണ് ദിവസങ്ങളായി ശുദ്ധജലം പാഴാകുന്നത്. ഇതിനകം വൻതോതിൽ വെള്ളം നഷ്ടപ്പെട്ട് കഴിഞ്ഞു.
പുതിയകാവിൽ സലഫി മസ്ജിദിന് സമീപമാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. ദേശീയപാതയുടെ അരികിലൂടെയാണ് ശുദ്ധജലം പുറത്തേക്ക് തള്ളുന്നതും തൊട്ടടുത്ത അഴുക്കുചാലിലേക്ക് ഒഴുകുന്നതും. മതിലകം സെക്ഷന്റെ പരിധിയിൽ മറ്റു പലയിടങ്ങളിലും പൈപ്പ് പൊട്ടി ശുദ്ധജലം നഷ്ടപ്പെടുന്നത് പുതിയകാവിൽ പൊതുവെ പ്രകടമല്ല. റോഡിനടിയിൽ കിടക്കുന്ന വിതരണ ശൃംഗലയിലെ പൈപ്പാണ് പൊട്ടിയതെന്ന് കരുതുന്നു.
മതിലകത്തെ വാട്ടർ അതോറിറ്റി സെക്ഷൻ ഓഫിസിൽ വിവരമറിയിച്ചുവെങ്കിലും പരിഹാര നടപടി ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

