Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടിവെള്ള പദ്ധതികളിലെ ന്യൂനത പരിഹരിക്കാൻ തീരുമാനം

text_fields
bookmark_border
ജലവിഭവ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു
കുടിവെള്ള പദ്ധതികളിലെ ന്യൂനത പരിഹരിക്കാൻ തീരുമാനം
cancel
camera_alt

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്കും ജലസേചന മേഖലയിലെ വിവിധ ആവശ്യങ്ങൾക്കും പരിഹാരം കാണുന്നതിനായി ജലവിഭവ മന്ത്രി മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തോമസ് ഉണ്ണിയാടൻ എം.എൽ.എ സംസാരിക്കുന്നു

ഇരിങ്ങാലക്കുട: പടിയൂർ, പൂമംഗലം, കാട്ടൂർ, കാറളം ശുദ്ധജല പദ്ധതിയിലെയും മുരിയാട്, വേളൂക്കര, ഇരിങ്ങാലക്കുട നഗരസഭ എന്നിവിടങ്ങളിലെ ജൽജീവൻ പദ്ധതിയുടെ ന്യൂനതകൾ പരിഹരിക്കാൻ ജലവിഭവ മന്ത്രി മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം.ആളൂർ പഞ്ചായത്തിനെ ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കുടിവെള്ള പദ്ധതികൾ ആരംഭിക്കുന്നതിനും തീരുമാനമായി.

പടിയൂർ, എടത്തിരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഉപ്പുംതുരുത്തി പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ സ്വീകരിക്കാനും എടതിരിഞ്ഞിയിൽ നിലവിലുള്ള പഴയ വാട്ടർ ടാങ്കിന് പകരം പുതിയ വാട്ടർ ടാങ്ക് നിർമിക്കാനും യോഗം തീരുമാനിച്ചു. ഇല്ലിക്കൽ, കൊറ്റങ്കടവ് റെഗുലേറ്റർ കം ബ്രിഡ്ജുകളുടെ പുനരുദ്ധാരണം, താമരവളയം പാലം, മുനയം പാലം തുടങ്ങിയ പദ്ധതികൾ സംബന്ധിച്ച് വിശദമായ ചർച്ച നടത്തി.

ഷൺമുഖം കനാലിന്റെ നവീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും വിശദമായി ചർച്ച ചെയ്ത് തുടർനടപടികൾക്ക് തീരുമാനമായി. കേന്ദ്രസർക്കാർ ഫണ്ട്, സംസ്ഥാന ബജറ്റ്, ജൽ ജീവൻ പദ്ധതി എന്നിവയിലൂടെ ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ അറിയിച്ചു. യോഗത്തിൽ ജലവിഭവ മന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥർ, ചീഫ് എൻജിനീയർമാർ, സൂപ്രണ്ടിങ് എൻജിനീയർമാർ, എക്സിക്യൂട്ടീവ് എൻജിനീയർമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drinking Water Projects: Gaps to Be Addressed
Next Story