Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡോ. കണ്ണൻ സി.എസ്....

ഡോ. കണ്ണൻ സി.എസ്. വാര്യർക്ക് അന്താരാഷ്ട്ര പുരസ്കാരം

text_fields
bookmark_border
ഡോ. കണ്ണൻ സി.എസ്. വാര്യർക്ക് അന്താരാഷ്ട്ര പുരസ്കാരം
cancel

തൃ​ശൂ​ർ: ലോ​ക​പ്ര​ശ​സ്ത ശാ​സ്ത്ര പ്ര​സാ​ധ​ക​രാ​യ സ്പ്രിം​ഗ​ർ നേ​ച്ച​റി​ന്റെ 2026ലെ ​മി​ക​ച്ച എ​ഡി​റ്റ​ർ പു​ര​സ്കാ​രം കേ​ര​ള വ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ. ​ക​ണ്ണ​ൻ സി.​എ​സ്. വാ​ര്യ​ർ​ക്ക്. വ​ന​ശാ​സ്ത്ര മേ​ഖ​ല​യി​ൽ ലോ​ക​ത്തി​ലെ മി​ക​ച്ച പ​ത്ത് ജേ​ണ​ലു​ക​ളി​ലൊ​ന്നാ​യ അ​ഗ്രോ​ഫോ​റ​സ്ട്രി സി​സ്റ്റ​ത്തി​ന്റെ ഗ​വേ​ഷ​ണ മൂ​ല്യം ഉ​യ​ർ​ത്തു​ന്ന​തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് പു​ര​സ്കാ​രം. 32 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 66 അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ​മാ​രാ​ണ് അ​ഗ്രോ​ഫോ​റ​സ്ട്രി സി​സ്റ്റ​ത്തി​നു​ള്ള​ത്.

മു​മ്പ് ര​ണ്ട് ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി ഉ​പ്പു​ര​സ​മേ​റി​യ മ​ണ്ണി​ന് യോ​ജി​ച്ച കാ​റ്റാ​ടി​യു​ടെ മൂ​ന്ന് ക്ലോ​ണു​ക​ളെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​തി​ന് 2020ൽ ​വ​ന​ശാ​സ്ത്ര മേ​ഖ​ല​യി​ലെ രാ​ജ്യ​ത്തെ മി​ക​ച്ച ഗ​വേ​ഷ​ക​നു​ള്ള പു​ര​സ്കാ​ര​വും ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കാ​വു​ക​ളെ​പ്പ​റ്റി​യു​ള്ള സ​മ​ഗ്ര​പ​ഠ​ന​ത്തി​ന് 2010ലെ ​ജൈ​വ​വൈ​വി​ധ്യ മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യി​ലെ മി​ക​ച്ച ഗ​വേ​ഷ​ക​നു​ള്ള പു​ര​സ്കാ​ര​വും ല​ഭി​ച്ചി​രു​ന്നു.

കേ​ര​ള വ​നം വ​കു​പ്പി​ന്റെ ഔ​ദ്യോ​ഗി​ക തീം ​സോ​ങ് പി. ​ജ​യ​ച​ന്ദ്ര​ൻ ആ​ല​പി​ച്ച കാ​ട​റി​വ്, 2025ലെ ​തീം സോ​ങ് വ​ന​നീ​ര്, കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നു​വേ​ണ്ടി യ​ജു​ർ​വേ​ദ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള പ്ര​കൃ​തി​വ​ന്ദ​നം എ​ന്നീ ഗാ​ന​ങ്ങ​ൾ​ക്ക് ഈ​ണം പ​ക​ർ​ന്ന് ശ്ര​ദ്ധ​നേ​ടി​യ അ​ദ്ദേ​ഹം 160ലേ​റെ പാ​ട്ടു​ക​ൾ​ക്ക് സം​ഗീ​തം ന​ൽ​കി ആ​ല​പി​ച്ച് ക​ലാ​രം​ഗ​ത്തും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. ഫോ​റ​സ്ട്രി​യി​ൽ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഒ​ന്നാം റാ​ങ്കോ​ടെ പാ​സാ​യ ഡോ. ​ക​ണ്ണ​ൻ വാ​ര്യ​ർ അ​ഞ്ച് ത​വ​ണ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ലാ​പ്ര​തി​ഭ​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsInternational award-winningThrissur
News Summary - Dr. Kannan C.S. Warrier receives international award
Next Story