Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആ​ളൂ​രി​നെ...

ആ​ളൂ​രി​നെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി ഡോ. ​അ​ഞ്ജ​ന ഷാ​ജ‍‍ൻെറ അ​പ​ക​ട​മ​ര​ണം

text_fields
bookmark_border
ആ​ളൂ​രി​നെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി ഡോ. ​അ​ഞ്ജ​ന ഷാ​ജ‍‍ൻെറ അ​പ​ക​ട​മ​ര​ണം
cancel
camera_alt

അ​ഞ്ജ​ന ഷാ​ജ‍‍ൻ


ആ​ളൂ​ര്‍: കൊ​ച്ചി ബൈ​പാ​സി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മി​സ്​ കേ​ര​ള മു​ൻ റ​ണ്ണ​ർ അ​പ്​ ഡോ. ​അ​ഞ്ജ​ന ഷാ​ജ​െൻറ ആ​ക​സ്മി​ക വി​യോ​ഗം ആ​ളൂ​രി​നെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു തു​ട​ങ്ങി​യ ഈ ​യു​വ ആ​യു​ര്‍വേ​ദ ഡോ​ക്​​ട​റെ ഓ​ര്‍ക്കാ​പ്പു​റ​ത്താ​ണ് മ​ര​ണം ക​വ​ര്‍ന്ന​ത്.

ഹ്ര​സ്വ​ചി​ത്ര ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ശ​നി​യാ​ഴ്ച​യാ​ണ് ഡോ. ​അ​ഞ്ജ​ന ആ​ളൂ​രി​ലെ വീ​ട്ടി​ല്‍നി​ന്ന് പോ​യ​ത്. ജോ​ലി പൂ​ര്‍ത്തി​യാ​ക്കി തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച കൂ​ട്ടു​കാ​രി​യാ​യ മു​ൻ മി​സ്​ കേ​ര​ള അ​ന്‍സി ക​ബീ​റി​നൊ​പ്പം വീ​ട്ടി​ലേ​ക്ക്​ വ​രു​േ​മ്പാ​ഴാ​ണ്​ ഇ​രു​വ​രെ​യും മ​ര​ണം ത​ട്ടി​യെ​ടു​ത്ത​ത്.

സെ​ന്‍ട്ര​ല്‍ ഇ​ന്‍ഡ​സ്ട്രി​യ​ല്‍ സെ​ക്യൂ​രി​റ്റി ഫോ​ഴ്‌​സി​ല്‍ എ.​എ​സ്.​ഐ ആ​യ ആ​ളൂ​ര്‍ അ​മ്പാ​ട​ന്‍ ഷാ​ജ​െൻറ​യും ല​തി​ക​യു​ടേ​യും ഇ​ള​യ മ​ക​ളാ​ണ് ഡോ. ​അ​ഞ്ജ​ന. പ്ല​സ് ടു ​വ​രെ പ​ഠ​നം ഹൈ​ദ​രാ​ബാ​ദി​ലെ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലാ​യി​രു​ന്നു. ബി.​എ.​എം.​എ​സ് ബി​രു​ദ​മെ​ടു​ത്ത ശേ​ഷം കു​റ​ച്ചു​നാ​ള്‍ ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. മും​ബൈ​യി​ലെ ആ​യു​ർ​വേ​ദ സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്ന​ര വ​ര്‍ഷ​ത്തോ​ള​മാ​യി വ​ര്‍ക്ക് അ​റ്റ് ഹോം ​ആ​യി ആ​ളൂ​രി​ലെ വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​യി​രു​ന്നു അ​ഭി​ന​യം. സോ​ഫ്റ്റ് വെ​യ​ര്‍ എ​ന്‍ജി​നി​യ​റാ​യ അ​ര്‍ജു​ന​ന്‍ സ​ഹോ​ദ​ര​നാ​ണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anjana Shajan
News Summary - Dr. Accidental death of Anjana Shajan
Next Story