ഇരട്ടക്കൊലപാതകത്തിൽ ഞെട്ടി തൃശൂർ ജില്ല
text_fieldsതൃശൂർ: ഓണാഘോഷത്തിൽ മുഴുകി നിൽക്കവെ നഗരത്തോടടുത്ത് മണിക്കൂറുകൾക്കിടെയുണ്ടായ ഇരട്ടക്കൊലപാതകത്തിൽ ഞെട്ടി ജില്ല. കുറച്ചുകാലമായി ഒഴിഞ്ഞുനിന്ന ഗുണ്ടപ്പകയും ലഹരിസംഘങ്ങൾ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങളും വീണ്ടും കൊലപാതകത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ആസൂത്രിതമായി നടത്തിയതാണ് ഇരുകൊലപാതകങ്ങളുമെന്നാണ് പൊലീസ് നൽകുന്ന സൂചന. അന്തിക്കാട് മുറ്റിച്ചൂരിൽ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് ഗുരുതരാവസ്ഥയിലായ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇയാൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നഗരപരിധിയോടടുത്ത് ലഹരിമാഫിയ സജീവമായിരിക്കുകയാണ്. ഇതോട് ചുറ്റിപ്പറ്റി ഗുണ്ടസംഘങ്ങളുമുണ്ട്. ഈ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും ഇടക്കിടെ ഉണ്ടാകാറുണ്ട്. എന്നാൽ, ഇത് കൊലപാതകത്തിലേക്ക് തിരിഞ്ഞത് പൊലീസ് ജാഗ്രതയോടെയാണ് കാണുന്നത്. ഇരുസംഭവങ്ങളിലും പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും വലയിലായതായും പൊലീസ് പറഞ്ഞു.
തിരുവോണപ്പിറ്റേന്ന് നാടുനീളെ കുമ്മാട്ടിയും വിവിധ ആഘോഷങ്ങളും നടക്കുന്നതിനിടെ പുറത്തുവന്ന അനിഷ്ട സംഭവങ്ങൾ ഓണാഘോഷങ്ങളുടെ ശോഭ കെടുത്തുന്നതാണ്. ഉത്രാടം മുതൽ നാലോണംവരെ ജില്ലയിൽ എല്ലായിടത്തും ചെറുതും വലുതുമായി നിരവധി ആഘോഷ പരിപാടികളാണ് നടക്കുന്നത്.
പ്രശ്ന സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിലും നഗരപരിധിയിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നുണ്ട്. അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇവിടങ്ങളിൽ സുരക്ഷ വർധിപ്പിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
മുറ്റിച്ചൂരിൽ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ
അന്തിക്കാട്: സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ. മുറ്റിച്ചൂർ സ്വദേശി കുട്ടാല നിമേഷിനാണ് (23) കുത്തേറ്റത്. ഗുരുതര പരിക്കേറ്റ യുവാവിനെ തൃശൂരിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. മുറ്റിച്ചൂർ ലക്ഷം വീട് കോളനിയിലെ കാഞ്ഞിരത്തിൽ ഹിരത്തിന്റെ വീട്ടിലുണ്ടായ വാക്തർക്കത്തിനിെട പണിക്കവീട്ടിൽ ഷിഹാബും സുഹൃത്ത് നിമേഷും ചേർന്ന് ഹിരത്തിനെ ആക്രമിക്കുകയായിരുന്നു.
ഈ സമയം കൈയിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഹിരത്ത് നിമേഷിനെ കുത്തുകയായിരുെന്നന്ന് പറയുന്നു. തുടർന്ന് നിമേഷിനെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ഹിരത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

