ഇരട്ടക്കൊലക്കേസ് പ്രതി വധം: രണ്ടുപ്രതികൾ പിടിയിൽ
text_fieldsതൃശൂർ: അവണൂരിൽ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. എരുമപ്പെട്ടി കരിയനൂർ പ്ലാവളപ്പിൽ കണ്ണൻ (സിനീഷ് കണ്ണൻ -34), വരവൂർ തിച്ചൂർ കോരുവാരമുക്കിൽ പ്രബിൻ (പ്രവീൺ -33) എന്നിവരെയാണ് എരുമപ്പെട്ടി തുമ്പൂർ അമ്പലത്തിനു സമീപത്തെ ഒളികേന്ദ്രത്തിൽ നിന്നും മെഡിക്കൽ കോളജ് പൊലീസ് എസ്.എച്ച്.ഒ പി.പി. ജോയിയും സംഘവും അറസ്റ്റ് ചെയ്തത്.
വരടിയം ചിറമ്മൽ സിജോയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലും അഞ്ചും പ്രതികളാണ് ഇരുവരും. കേസിൽ എട്ടുപേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൻ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിൽ മുമ്പ് കാപ്പ നിയമ പ്രകാരം നാടുകടത്തപ്പെട്ടയാളാണ്. പൊലീസ് സംഘത്തിൽ എ.എസ്.ഐ രാജൻ, സന്തോഷ് കുമാർ, സി.പി.ഒ മാരായ രാകേഷ്, ഷിനിൽ എന്നിവരും ഉണ്ടായിരുന്നു.

