Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാന്ദാമംഗലം വനമേഖലയിൽ...

മാന്ദാമംഗലം വനമേഖലയിൽ ഡോഗ് സ്ക്വാഡ് പരിശോധന

text_fields
bookmark_border
Dog squad inspection
cancel
camera_alt

മാ​ന്ദാ​മം​ഗ​ലം വ​ന മേ​ഖ​ല​യി​ൽ ഡോ​ഗ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന

ന​ട​ത്തു​ന്നു

മാ​ന്ദാ​മം​ഗ​ലം: വ​ന​മേ​ഖ​ല​യി​ൽ ഡോ​ഗ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. പ​ട്ടി​ക്കാ​ട് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ന്ദാ​മം​ഗ​ലം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വ​ന​ഭാ​ഗ​ങ്ങ​ളി​ലാ​ണ് തേ​ക്ക​ടി​യി​ൽ നി​ന്നു​മെ​ത്തി​ച്ച സ്നി​ഫ​ർ ഡോ​ഗും വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കോ​ശി മു​ക്ക്, വ​ല്ലൂ​ർ, ഓ​ല​ക്ക​യും താ​മ​ര​വെ​ള്ള​ച്ചാ​ൽ വ​ന മേ​ഖ​ല​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വ​ന്യ​ജീ​വി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ന് കൂ​ട്, കു​രു​ക്ക് കെ​ണി, ഇ​ല​ക്ട്രി​ക്ക​ൽ ഷോ​ക്ക് എ​ന്നി​വ സ്ഥാ​പി​ക്കു​ക, അ​ന​ധി​കൃ​ത​മാ​യി വ​ന​ത്തി​ൽ പ്ര​വേ​ശി​ച്ച് നാ​യാ​ട്ട് ന​ട​ത്ത​ൽ, ചാ​രാ​യ വാ​റ്റ്, ക​ഞ്ചാ​വ് കൃ​ഷി തു​ട​ങ്ങി​യ വ​ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന വി​വ​ര​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി വീ​ണ്ടും ഡോ​ഗ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പ​ട്ടി​ക്കാ​ട് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ സി.​ഒ. സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചു. ഡോ​ഗ് സ്ക്വാ​ഡി​നൊ​പ്പം മാ​ന്ദാ​മം​ഗ​ലം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ ഇ​ൻ ചാ​ർ​ജ് എം.​പി. സ​ജീ​വ് കു​മാ​ർ, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ (ഗ്രേ​ഡ്) എ​സ്. രാ​ജേ​ഷ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രാ​യ പി.​എ. ജ​യ​ൻ, ആ​ർ.​എ​സ്. രേ​ഷ്മ, എ.​പി. പ്ര​ബി​ൻ (ഫോ​റ​സ്റ്റ് ഡ്രൈ​വ​ർ) എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dog squad inspectionMandamangalam forest area
News Summary - Dog squad inspection in Mandamangalam forest area
Next Story