വയലാറിന്റെ വരികൾക്ക് പുനർജനി നൽകി ഡോക്ടർ ദമ്പതികൾ
text_fieldsഡോ. സാനുവും ഭാര്യ ഡോ. ഷൈനിയും
വയലാറിെൻറ വരികൾക്ക് പുനർജനിയായി ഡോക്ടർ ദമ്പതികളുടെ ഓണ വിഡിയോ. 'കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും' എന്ന അനശ്വര ഗാനത്തിനു ചുവടുവെച്ചാണ് ഓണനാളിൽ ഇരുവരും കാഴ്ചക്കാരെ വിസ്മയിപ്പിച്ചത്. പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് സാനു എം. പരമേശ്വരെൻറയും ഭാര്യയും ഗൈനക്കോളജിസ്റ്റുമായ ഷൈനിയുടെയും വിഡിയോ ഓണാഘോഷത്തിന് മേമ്പൊടിയാവുകയായിരുന്നു.
വടക്കൻ പാട്ടുകളിലെ വേഷത്തിൽ സാനുവും മലയാളിപ്പെണ്ണായി ഷൈനിയും തൻമയത്വത്തോടെ അഭിനയിച്ചു. 1969ലെ ജ്വാല എന്ന സിനിമയിലുള്ള ഗാനം വയലാർ-ദേവരാജൻ ടീമിേൻറതാണ്.
ഡോക്ടർമാരുടെ സംഘർഷം നിറഞ്ഞ ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നത് ഇത്തരം കലാ പ്രകടനങ്ങളിലൂടെയാണെന്ന് ഡോ. സാനു പറഞ്ഞു.

