Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദ്യപിക്കുന്നതിനിടെ...

മദ്യപിക്കുന്നതിനിടെ തർക്കം: വയോധികൻ കുത്തേറ്റ് മരിച്ചു

text_fields
bookmark_border
stabbed
cancel


തൃ​ശൂ​ര്‍: ക​ള്ളു​ഷാ​പ്പി​ൽ മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ വ​യോ​ധി​ക​ൻ കു​ത്തേ​റ്റ് മ​രി​ച്ചു. വ​ര​ടി​യം മൂ​ര്‍ക്ക​നാ​ട് വീ​ട്ടി​ൽ അ​യ്യ​പ്പ​ന്‍ (60) ആ​ണ് മ​രി​ച്ച​ത്. പ്ര​തി വ​ര​ടി​യം ചെ​റു​ശാ​ല വീ​ട്ടി​ല്‍ സു​രേ​ഷി​നെ (കു​ട്ട​ൻ -43) പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി എ​ട്ടോ​ടെ വ​ര​ടി​യം ക​ള്ളു​ഷാ​പ്പി​ലാ​യി​രു​ന്നു സം​ഭ​വം.

ഒ​ന്നി​ച്ചി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ സു​രേ​ഷ് വാ​ങ്ങി​വെ​ച്ച ക​ള്ള് അ​യ്യ​പ്പ​ൻ എ​ടു​ത്ത് കു​ടി​ച്ച​താ​ണ് ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി​യ​ത്. ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യു​മു​ണ്ടാ​യി. ഷാ​പ്പി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും സു​രേ​ഷ് കൈ​യി​ലു​ണ്ടാ​യി​രു​ന്ന സ്‌​ക്രൂ​ഡ്രൈ​വ​ര്‍കൊ​ണ്ട് അ​യ്യ​പ്പ​നെ കു​ത്തു​ക​യാ​യി​രു​ന്നു. നെ​ഞ്ചി​ലും വ​യ​റ്റി​ലും കു​ത്തേ​റ്റ അ​യ്യ​പ്പ​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പെ​യി​ൻ​റി​ങ് തൊ​ഴി​ലാ​ളി​യാ​ണ് സു​രേ​ഷ്. കു​ത്താ​നു​പ​യോ​ഗി​ച്ച ആ​യു​ധം പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alcoholDispute
News Summary - Dispute over alcohol: Elderly stabbed to death
Next Story