പാവറട്ടി: താമസസ്ഥലത്ത് അന്തർ സംസ്ഥാന തൊഴിലാളികളായ സുഹൃത്തുക്കൾ തമ്മിലെ തർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു. പശ്ചിമബംഗാൾ സ്വദേശി മഹാബത്ത് എന്ന സദാം ഹുസൈനാണ് (27) കുത്തേറ്റത്. കൈയിലും വയറ്റിലും കുത്തേറ്റ സദ്ദാം ഹുസൈനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പശ്ചിമബംഗാൾ സ്വദേശി ശൈഖ് നൂർ മുഹമ്മദിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി ഒമ്പതിന് വെങ്കിടങ്ങ് കെട്ടുങ്ങലിൽ ഇവർ വാടകക്ക് താമസിക്കുന്ന സ്ഥലത്താണ് സംഭവം. എസ്.ഐമാരായ സുജിത്ത്, ജോഷി, സീനിയർ സി.പി.ഒ ജോസ്, സി.പി.ഒ പ്രമോദ് എന്നിവർ ചേർന്നാണ് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ പിടികൂടിയത്.