സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ ഇരിങ്ങാലക്കുട രൂപത
text_fieldsഇരിങ്ങാലക്കുട രൂപത മദ്യവിരുദ്ധ സമിതി കൊടകരയില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ജാഗ്രത
സദസ്സ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു
കൊടകര: ഘട്ടംഘട്ടമായി മദ്യലഭ്യത കുറച്ചുകൊണ്ടുവരുമെന്നും മദ്യവര്‍ജനത്തിലേക്ക് കേരളത്തെ കൈപിടിച്ച് നടത്തുമെന്നും വാഗ്ദാനം നല്കി അധികാരത്തിലേറിയ ഇടതുമുന്നണി സര്‍ക്കാര്‍ അത് നടപ്പാക്കാന്‍ തയാറാകണമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍. സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ രൂപത മദ്യവിരുദ്ധസമിതി കൊടകരയില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ഒരുവശത്ത് നഗരങ്ങളിലും ഉള്‍നാടുകളിലും മദ്യഷാപ്പ് തുറന്ന് ജനങ്ങളെ മദ്യപിക്കാന്‍ ക്ഷണിക്കുകയും മറുവശത്ത് വിമുക്തി എന്ന കപട പ്രചാരണത്തിലൂടെ മദ്യത്തില്‍നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുകയാണെന്ന് കപട പ്രചാരണം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യന്നത്.
പുതിയ മദ്യനയത്തില്‍ എണ്ണമില്ലാത്ത വിധം വിദേശമദ്യ ഷാപ്പുകളും വൈന്‍ പാര്‍ലറുകളും കള്ളുഷാപ്പുകളും ഐ.ടി പാര്‍ക്കുകളില്‍ മദ്യശാലകളും തുറക്കുമ്പോള്‍ സര്‍ക്കാറിന്റെ ഇരട്ടത്താപ്പാണ് വെളിവാകുന്നതെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ കുറ്റപ്പെടുത്തി.
ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോയ് പാലിയേക്കര അധ്യക്ഷത വഹിച്ചു. കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.സി. സാജന് മുഖ്യപ്രഭാഷണം നടത്തി. മദ്യവിരുദ്ധസമിതി രൂപത പ്രസിഡന്റ് ബാബു മൂത്തേടന് മദ്യവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
രൂപത മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. ജോണ്‍ പോള്‍ ഈയ്യന്നം, കോ ഓഡിനേറ്റര്‍ ഫാ. വിമല്‍ പേങ്ങിപറമ്പില്‍, മേഖല കണ്‍വീനര്‍ നൈജോ വാസുപുരത്തുകാരന്‍, രൂപത വിമൻ കമീഷന് പ്രസിഡന്റ് മേരി ജോയ്, ഫാ. പോളി കണ്ണൂക്കാടന്‍, മദ്യവിരുദ്ധസമിതി സംസ്ഥാന ഭാരവാഹി അന്തോണിക്കുട്ടി ചെതലന്‍ എന്നിവര്‍ സംസാരിച്ചു. ടൗണ്‍ ചുറ്റി പ്രതിഷേധ റാലിയും ഉണ്ടായി. റാലി കൊടകര ഫൊറോന വികാരി ഫാ. ഡേവിസ് കല്ലിങ്ങല്‍ ഫ്ലാഗ് ഓഫ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

