'കുമ്പിടി'യാണ് കോട്ടോൽ, അപ്പുറത്തും കാണും ഇപ്പുറത്തും കാണും
text_fieldsകോട്ടോൽ റോഡ്
പെരുമ്പിലാവ്: കാട്ടകാമ്പാല്‍, കടവല്ലൂര്‍ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന ജങ്ഷനാണ് കോട്ടോൽ. റോഡിെൻറ ഇരുവശവും വ്യത്യസ്ത വാർഡുകൾ. രണ്ടിെൻറയും പേര് ഒന്നുതന്നെ-കോട്ടോൽ. കാട്ടകാമ്പാല്‍ പഞ്ചായത്തിലെ എട്ടാം വാര്ഡിെൻറയും കടവല്ലൂര്‍ പഞ്ചായത്തിലെ 19ാം വാര്ഡിെൻറയും പേരുകളാണ് ഒരേ പോലെയുള്ളത്.
വ്യത്യസ്ത പഞ്ചായത്താണെങ്കിലും കോട്ടോല്‍ ദേശക്കാരുടെ കൂട്ടായ്മയായ 'കോട്ടോല്‍ കൂട്ടായ്മ'ക്ക് ഒരു മുഖമേയുള്ളൂ. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഇരുപഞ്ചായത്തുകാരും ഒന്നിച്ചാണ് മുന്നിട്ടിറങ്ങുന്നത്. ആദ്യ പ്രളയത്തില്‍ ചാലക്കുടി നഗരസഭ പ്രദേശത്ത് എഴുപതോളം പേരടങ്ങുന്ന സംഘമാണ് ശുചീകരണത്തിന് രംഗത്തിറങ്ങിയത്. കൂടാതെ പ്രളയബാധിതരുടെ ക്യാമ്പായ എറണാകുളം പങ്ങാരപ്പിള്ളി ഗവ. സ്കൂളിലേക്ക് ആയിരകണക്കിന് പുസ്തകങ്ങളും വസ്ത്രങ്ങളുമാണ് ഈ കൂട്ടായ്മ നല്‍കിയത്.
2019ലെ പ്രളയത്തില്‍ നിലമ്പൂരിലേക്ക് ഒരു ലോറി നിറയെ സാധനങ്ങളുമായി പോയതും കൂട്ടായ്മക്കാർ തന്നെയാണ്. അതിര്‍ത്തി തര്‍ക്കങ്ങള്‍ ഒന്നുമില്ലാതെ ഇരുപഞ്ചായത്തിലെയും കോട്ടോല്‍ നിവാസികള്‍ ഒന്നിച്ചാണ് കോട്ടോല്‍ ഫെസ്റ്റ് ആഘോഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

