ധനേഷ് വധം: അഡ്വ. കെ.ഡി. ബാബു സ്പെഷൽ പ്രോസിക്യൂട്ടർ
text_fieldsപ്രതീകാത്മക ചിത്രം
തൃശൂർ: ഏങ്ങണ്ടിയൂരില്‍ സി.പി.എം പ്രവര്ത്തകന് ഇത്തിക്കാട്ട് ധനേഷ് (25) കൊലക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. കെ.ഡി. ബാബുവിനെ നിയമിച്ച് ഉത്തരവിറങ്ങി. മുൻ ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കൂടിയാണ് കെ.ഡി. ബാബു.
2008 ഒക്ടോബർ ഒന്നിനാണ് ഏങ്ങണ്ടിയൂർ തിരുമംഗലം ക്ഷേത്രത്തിന് സമീപം വാഹനങ്ങളിലെത്തിയ സംഘം ധനേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരായ ഏങ്ങണ്ടിയൂർ ഏത്തായ് വരിയകത്ത് സുജിത്ത് (43), തിരുമംഗലം ഉത്തമൻ (48), വേട്ടേക്കൊരുമകൻ കടവ് ദേശത്ത് ഉണ്ണിക്കൊച്ചൻ വീട്ടിൽ രാകേഷ് (43), ഏത്തായ് പൊന്നാനിക്കൽ വീട്ടിൽ ഉല്ലസ് (43), ഏത്തായ് എടമന വീട്ടിൽ കണ്ണൻ (43), ചാവക്കാട് ദ്വാരക ബീച്ച് സജീവൻ (43), തിരുമംഗലം കോളനിയിൽ ചെമ്പൻവീട്ടിൽ പ്രസ്യുഷ് (പ്രത്യുഷ്-33), ഏങ്ങണ്ടിയൂർ നാഷനൽ സ്കൂളിന് പിന്നിൽ വടക്കുംചേരി വീട്ടിൽ ബിജു (46), ഏത്തായ് ആറ്റുകെട്ടി വീട്ടിൽ ബിനോജ് കുമാർ (49), വാടാനപ്പള്ളി ബീച്ച് തയ്യിൽ വീട്ടിൽ മണികണ്ഠൻ (39), പള്ളം ബീച്ച്തുണ്ണിയാരം ഗിൽബിഷ് (41) എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.
കേസിൽ നാലാംപ്രതി ഉല്ലാസിനെ വിദേശത്തേക്ക് കടക്കുന്നതിനിടെ ഗോവ എയർപോർട്ടിൽനിന്ന് അറസ്റ്റ് ചെയ്തതിന് ശേഷം സർക്കിൾ ഇൻസെപ്കടറായ എം. സുരേന്ദ്രൻ കേസിൽ തുടരന്വേഷണം നടത്തി അധിക കുറ്റപത്രവും സമർപ്പിച്ചിരുന്നു. ഒന്നാം അഡീഷണൽ ജില്ല കോടതിയാണ് കേസ് വിചാരണ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

