Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകി​രീ​ട​ത്തി​ലേ​ക്ക്...

കി​രീ​ട​ത്തി​ലേ​ക്ക് കു​തി​ച്ച് തൃ​ശൂ​ർ ദേ​വ​മാ​ത

text_fields
bookmark_border
കി​രീ​ട​ത്തി​ലേ​ക്ക് കു​തി​ച്ച് തൃ​ശൂ​ർ ദേ​വ​മാ​ത
cancel

പെ​രു​മ്പി​ലാ​വ്: സ​ഹോ​ദ​യ സി.​ബി.​എ​സ്.​ഇ ജി​ല്ല ക​ലോ​ത്സ​വ​ത്തി​ന്റെ ര​ണ്ട് ദി​ന​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ 477 പോ​യ​ന്റ് നേ​ടി തൃ​ശൂ​ർ ദേ​വ​മാ​താ സി.​എം.​ഐ പ​ബ്ലി​ക് സ്കൂ​ൾ ഒ​ന്നാം​സ്ഥാ​ന​ത്ത് കു​തി​ക്കു​ന്നു. ആ​ദ്യ​ദി​നം മു​ന്നി​ലാ​യി​രു​ന്ന ചെ​ന്ത്രാ​പ്പി​ന്നി എ​സ്.​എ​ൻ വി​ദ്യാ​ഭ​വ​ൻ സ്കൂ​ളി​നെ പി​ൻ​ത​ള്ളി​യാ​ണ് ദേ​വ​മാ​ത​യു​ടെ മു​ന്നേ​റ്റം.

നാ​ല് കാ​റ്റ​ഗ​റി​ക​ളി​ലാ​യി 68 ഇ​ന​ങ്ങ​ളു​ടെ ഫ​ല​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. ചെ​ന്ത്രാ​പ്പി​ന്നി എ​സ്.​എ​ൻ വി​ദ്യാ​ഭ​വ​നാ​ണ് 424 പോ​യ​ന്റ് നേ​ടി ര​ണ്ടാം സ്ഥാ​ന​ത്ത്. 393 പോ​യ​ന്റോ​ടെ ചി​റ്റി​ല​പ്പി​ള്ളി ഐ.​ഇ.​എ​സ് മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. 371 പോ​യ​ന്റ് നേ​ടി മാ​ള ഡോ. ​രാ​ജു ഡേ​വീ​സ് ഇ​ന്റ​ർ​നാ​ഷ്ണ​ൽ സ്കൂ​ൾ തൊ​ട്ടു​പി​റ​കി​ലു​ണ്ട്. ആ​തി​ഥേ​യ​രാ​യ അ​ൻ​സാ​ർ സ്കൂ​ൾ 113 പോ​യ​ന്റ് നേ​ടി 11ാം സ്ഥാ​ന​ത്താ​ണ്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടു​ണ്ടാ​യ ക​ന​ത്ത പേ​മാ​രി​ക്കി​ട​യി​ലും മ​നോ​ഹ​ര നൃ​ത്ത​ങ്ങ​ൾ പെ​യ്തി​റ​ങ്ങി​യ​ത് ആ​സ്വാ​ദ​ക​ർ​ക്ക് ഹ​ര​മാ​യി. രാ​ത്രി ഏ​റെ വൈ​കി​യും നാ​ടോ​ടി നൃ​ത്തം, ഒ​പ്പ​ന എ​ന്നി​വ അ​ര​ങ്ങേ​റി.

പെ​രു​മ്പി​ലാ​വ് അ​ൻ​സാ​ർ സ്കൂ​ളി​ൽ മൂ​ന്നു ദി​ന​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലാ പൂ​ര​ത്തി​ന് ശ​നി​യാ​ഴ്ച വൈ​കീ​ട്ട് തി​ര​ശ്ശീ​ല വീ​ഴും. വൈ​കീ​ട്ട് ആ​റി​ന് സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​കെ. ഡേ​വി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ഹോ​ദ​യ പ്ര​സി​ഡ​ന്റ് എം.​കെ. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CrownDevamathaLeaping
News Summary - Devamatha Thrissur leaping to the crown
Next Story