പൊളിച്ചിട്ട റോഡുകൾ വെള്ളക്കെട്ടായി; വാഹനങ്ങൾ കുടുങ്ങി
text_fieldsഗുരുവായൂരിൽ ഇന്നർ റിങ് റോഡ് പൊളിച്ച ഭാഗത്ത് കുടുങ്ങിയ കാർ ഉയർത്തി മാറ്റുന്നു
ഗുരുവായൂര്‍: ടൈൽ വിരിക്കാനായി പൊളിച്ചിട്ട ഇന്നർ റിങ് റോഡ് വാഹനങ്ങൾക്ക് കെണിയായി. അപ്രതീക്ഷിതമായ മഴയിൽ റോഡ് വെള്ളക്കെട്ടായതോടെ പൊളിച്ചിട്ട കാര്യമറിയാതെ വാഹനങ്ങൾ കുഴിയിൽ ചാടുകയായിരുന്നു. റോഡ് പൊളിച്ചിട്ട കാര്യം സൂചിപ്പിക്കാൻ ബോർഡുകളൊന്നും ഉണ്ടായിരുന്നില്ല.
വ്യാപാര ഭവന്റെ ഭാഗത്താണ് വാഹനങ്ങൾ കൂടുതലും കുടുങ്ങിയത്. ടൈൽ വിരിക്കാനായി റോഡിലെ ടാറിങ് അടർത്തി മാറ്റിയിരുന്നു. ഇതോടെ അഴുക്കുചാൽ പദ്ധതിയുടെ മാൻഹോളുകളടക്കം റോഡിൽ ഉയർന്ന് നിന്നിരുന്നു. മഴ പെയ്ത് വെള്ളം നിറഞ്ഞതോടെ ഇതൊന്നും കാണാനാവാത്ത സ്ഥിതിയായി. കുടുങ്ങിയ വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് ഉയർത്തിമാറ്റിയത്. അവധി ദിവസങ്ങൾ അടുത്ത് വന്നതും ശബരിമല തീർഥാടകരുടെ ഒഴുക്കും മൂലം ഗുരുവായൂരിൽ നല്ല തിരക്കായിരുന്നു. മേൽപ്പാല നിർമാണം മൂലം പ്രധാന റോഡ് അടഞ്ഞുകിടക്കുകയാണ്. ബദൽ റോഡുകളുടെ അറ്റകുറ്റപ്പണി നടന്നുവരുന്നുണ്ട്. പ്രധാന ബദൽ പാതയായ കൊളാടിപടി-കർണംകോട്ട് ഗേറ്റ്-ബാബു ലോഡ്ജ് റോഡിന്റെ പ്രവൃത്തി പൂർത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

