യു.എ.ഇയിലെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിൽ ദേശമംഗലം സ്വദേശിയും
text_fieldsസിറാജുദ്ദീൻ യു.എ.ഇയിലെ ആശുപത്രിയിൽ, ആളെ തിരിച്ചറിയാൻ കൈയിൽ അടയാളം കെട്ടിയിരിക്കുന്നു
ചെറുതുരുത്തി: കോവിഡ് മഹാമാരിയെ നേരിടാൻ യു.എ.ഇയിൽ നടക്കുന്ന പ്രതിരോധമരുന്ന് പരീക്ഷണത്തിന് സ്വന്തം ശരീരം സമര്‍പ്പിച്ച് ദേശമംഗലം സ്വദേശി. പരേതനായ കാഞ്ഞിക്കുണ്ടില്‍ സൈതാലിയുടെ മകന്‍ സിറാജുദ്ദീനാണ് (31) കഴിഞ്ഞദിവസം ഏറെനേരം നീണ്ട പരീക്ഷണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയത്.
ദുബൈ ദേരയില്‍ അല്‍ ഹബ്തൂർ മോട്ടോഴ്‌സിലാണ് ജോലി. ആറ് വര്‍ഷമായി ദുബൈയിലുണ്ട്. പരീക്ഷണ കുത്തിവെപ്പില്‍ സന്നദ്ധസേവകരായി പങ്കെടുക്കാന്‍ യു.എ.ഇ സർക്കാർ ക്ഷണിച്ചിരുന്നു.
പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും ഇതുകണ്ട സിറാജ് ലോകചരിത്രത്തിെൻറ ഭാഗമാകുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയാവാൻ ആഗ്രഹിച്ചതായി 'മാധ്യമ'ത്തോട് പറഞ്ഞു.
യു.എ.ഇയിലെ സൈനികമേധാവിയാണ് ആദ്യപരീക്ഷണ കുത്തിവെപ്പിന് വിധേയനായത്. ജനങ്ങളില്‍ വിശ്വാസവും ധൈര്യവും ഉണ്ടാക്കാനായിരുന്നു അത്. ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു.
അങ്ങനെയാണ് ഓൺലൈനിൽ രജിസ്റ്റർ ചെയ്തത്. അബൂദബിയില്‍ അവസരം കിട്ടാതെ ഷാർജയിൽ പോയാണ് ടെസ്റ്റ് നടത്തിയത്. കമ്പനിയിലെ സഹപ്രവർത്തകരായ റമീം, ഹാരിഷ് എന്നിവരെയും പ്രചോദനം നൽകി കൊണ്ടുപോയതായും സി.പി.എം പ്രവര്‍ത്തകനായ സിറാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

