Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്രിമിനൽ കേസ്​...

ക്രിമിനൽ കേസ്​ പ്രതി​െയ പ​ട്ടാ​പ്പ​ക​ൽ വെട്ടിക്കൊലപ്പെടുത്തി

text_fields
bookmark_border
ക്രിമിനൽ കേസ്​ പ്രതി​െയ പ​ട്ടാ​പ്പ​ക​ൽ വെട്ടിക്കൊലപ്പെടുത്തി
cancel
camera_alt

ഷെ​മീ​ര്‍


മ​ണ്ണു​ത്തി: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ യു​വാ​വി​നെ പ​ട്ടാ​പ്പ​ക​ൽ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ഒ​ല്ലൂ​ക്ക​ര തി​രു​വാ​ണി​ക്കാ​വ് ക​രി​പ്പാ​ക്കു​ളം വീ​ട്ടി​ല്‍ ഷെ​മീ​ര്‍ (നാ​ച്ചു ഷെ​മീ​ർ -38) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ പ​റ​വ​ട്ടാ​നി ചു​ങ്കം ബ​സ് സ്​​റ്റോ​പ്പി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. ഓ​ട്ടോ​റി​ക്ഷ​യി​ല്‍ എ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് ഷെ​മീ​റി​നെ വെ​ട്ടി​പ​രി​ക്കേ​ല്‍പ്പി​ച്ച​ത്. ല​ഹ​രി വി​ൽ​പ​ന​യ​ട​ക്കം നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ൽ ഉ​ള്‍പ്പെ​ട്ട പ്ര​തി​യാ​ണ് ഷ​മീ​ർ. വി​വി​ധ പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി 18 കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

പി​ക്ക​പ്പ്‌​വാ​നി​ല്‍ മീ​ന്‍ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​നി​ടെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ വ​ന്ന സം​ഘം ഷെ​മീ​റി​െൻറ വാ​ഹ​നം ത​ട​ഞ്ഞു​നി​ര്‍ത്തി വെ​ട്ടി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു. പ​റ​വ​ട്ടാ​നി-​മ​ണ്ണു​ത്തി റോ​ഡി​ല്‍ ര​ക്തം വാ​ർ​ന്ന് കി​ട​ന്ന ഷ​മീ​റി​നെ നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​ത്തി​യ മ​ണ്ണു​ത്തി പൊ​ലീ​സ് അ​വ​രു​ടെ ആം​ബു​ല​ന്‍സി​ലാ​ണ് തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആ​ഴ​ത്തി​ല്‍ വെ​ട്ടേ​റ്റ് ര​ക്തം വാ​ര്‍ന്നു​പോ​യ​തി​നാ​ല്‍ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭാ​ര്യ: അ​സീ​ന. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് അ​ന്‍ഷാ​ദ്, അ​ന്‍ഷി​ത. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്നു​പേ​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി മ​ണ്ണു​ത്തി പൊ​ലീ​സ് അ​റി​യി​ച്ചു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hacked to death
News Summary - Defendant in criminal case hacked to death
Next Story