Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിരവധി വാഹന തിരിമറി...

നിരവധി വാഹന തിരിമറി കേസുകളിലെ പ്രതി അറസ്​റ്റില്‍

text_fields
bookmark_border
നിരവധി വാഹന തിരിമറി കേസുകളിലെ പ്രതി അറസ്​റ്റില്‍
cancel

മ​ണ്ണു​ത്തി: നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ തി​രി​മ​റി ന​ട​ത്തി​യ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​രാ​ളെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മ​ണ്ണു​ത്തി-​ചി​റ​യ്ക്കാ​ക്കോ​ട് കാ​ട്ടു​വി​ള വീ​ട്ടി​ല്‍ ജെ​യ്‌​സ​ണി​നെ​യാ​ണ്​ (41) മ​ണ്ണു​ത്തി പൊ​ലീ​സും സി​റ്റി ഷാ​ഡോ പൊ​ലീ​സും ചേ​ര്‍ന്ന് കൂ​ര്‍ക്ക​ഞ്ചേ​രി വ​ലി​യാ​ലു​ക്ക​ലി​ന്‍നി​ന്ന്​ പി​ടി​കൂ​ടി​യ​ത്. മ​ണ്ണു​ത്തി, തൃ​ശൂ​ര്‍ ഈ​സ്​​റ്റ്, ഒ​ല്ലൂ​ര്‍, കോ​ട്ട​യം, തൃ​ക്കു​ടി​ത്താ​നം എ​ന്നീ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ള്‍ക്കെ​തി​രെ വാ​ഹ​ന തി​രി​മ​റി കേ​സു​ക​ളു​ണ്ട്.

ആ​ളു​ക​ളി​ല്‍നി​ന്ന്​ വാ​ഹ​നം വാ​ങ്ങി ബാ​ങ്കി​ലെ വാ​യ്പ തു​ക അ​ട​ക്കാ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ മ​റി​ച്ച് വി​റ്റ് തു​ക ന​ല്‍കാ​മെ​ന്നും പ​റ​ഞ്ഞ് ക​രാ​ര്‍ ന​ട​ത്തി​യാ​ണ് വാ​ഹ​നം സ്വ​ന്ത​മാ​ക്കു​ന്ന​ത്. തു​ട​ര്‍ന്ന് വാ​ഹ​നം മ​റി​ച്ച് വി​ല്‍ക്കും. തു​ക കൊ​ടു​ക്കാ​തെ ഉ​ട​മ​ക​ളെ വ​ഞ്ചി​ക്കു​ക​യാ​ണ് പ്ര​തി ചെ​യ്തു​കൊ​ണ്ടി​രു​ന്ന​ത്.

നി​ര​വ​ധി സ്​​റ്റേ​ഷ​നു​ക​ളി​ല്‍ പ​രാ​തി​ക്കാ​ര്‍ കൂ​ടി​യ​തി​നെ തു​ട​ര്‍ന്ന് പൊ​ലീ​സ് ടീം ​രൂ​പ​വ​ത്​​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ​ല​സ്ഥ​ല​ങ്ങ​ളി​ലും ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ ചൊ​വ്വാ​ഴ്ച​യാ​ണ് സി​റ്റി എ.​സി.​പി ബി​ജോ അ​ല​ക്‌​സാ​ണ്ട​ര്‍, ഒ​ല്ലൂ​ര്‍ എ.​സി.​പി ദേ​വ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഷാ​ഡോ എ​സ്.​ഐ​മാ​രാ​യ ഗ്ലാ​ഡ്സ്​​റ്റ​ണ്‍, സു​വൃ​ത​കു​മാ​ര്‍, റാ​ഫി, ഗോ​പാ​ല​കൃ​ഷ്ണ​ന്‍, സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ ജീ​വ​ന്‍, പ​ഴ​നി​സ്വാ​മി, ലി​ജേ​ഷ്, വി​പി​ന്‍ എ​ന്നി​വ​രും മ​ണ്ണു​ത്തി എ​സ്.​ഐ പി. ​അ​ജി​ത്കു​മാ​ര്‍, എ​സ്.​ഐ പ്ര​ദീ​പ് കു​മാ​ര്‍, എ​സ്.​ഐ ശ​ശി, ജോ​ണ്‍സ​ണ്‍ എ​ന്നി​വ​രും ചേ​ര്‍ന്നാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
TAGS:Vehicle Theft 
News Summary - Defendant arrested in several vehicle theft cases
Next Story