ഗൃഹനാഥെൻറ മരണം: മരുമകന് അറസ്റ്റില്‍
text_fieldsപ്രതി ബിനു, മരിച്ച സണ്ണി
പുത്തൂര്‍: മരോട്ടിച്ചാലില്‍ ഗൃഹനാഥൻ കുത്തേറ്റ് മരിച്ച കേസിൽ മരുമകന് അറസ്റ്റില്‍. മരോട്ടിച്ചാല്‍ കൈനിക്കുന്ന് തൊണ്ടുങ്കല്‍ വീട്ടില്‍ ചാക്കോയുടെ മകന് സണ്ണിയാണ് (56) മരിച്ചത്. വെട്ടുക്കാട് ആശദീപം റോഡില്‍ കുഴികുളം വീട്ടില്‍ ബിനുവിനെയാണ് (36) ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സണ്ണിയുടെ മകള്‍ സരിതയെ എട്ടുവര്‍ഷം മുമ്പാണ് ബിനു വിവാഹം ചെയ്തത്.
എന്നാൽ, മൂന്ന് വര്‍ഷമായി ബിനുവും സരിതയും അകന്ന് കഴിയുകയായിരുന്നു. ഇടക്ക് കുട്ടികളെ കാണാന്‍ ബിനു സരിതയുടെ വീട്ടില്‍ എത്താറുണ്ട്. ഇതിനെ സണ്ണി എതിര്‍ത്തിരുന്നു. വെള്ളിയാഴ്ച രാത്രി ബിനു എത്തിയതോടെ സണ്ണിയുമായി തര്‍ക്കവും മൽപ്പിടിത്തം ഉണ്ടാവുകയും സണ്ണിയെ കുത്തുകയുമായിരുന്നു.
കൈ ഒടിഞ്ഞ ബിനു ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ശനിയാഴ്ച ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ എത്തി തെളിവെടുപ്പ് നടത്തി.
സണ്ണിയുടെ സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് മരോട്ടിച്ചാല്‍ സെൻറ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി സെമിത്തേരിയില്‍ നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

