പുത്തൂർ പാർക്കിലെ മാനുകളുടെ മരണം: അന്വേഷണമില്ല, നടപടിയും
text_fieldsതൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ പത്തു മാനുകൾ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണമോ നടപടിയോ ഉ
ണ്ടായില്ല.നവംബർ 11ന് നടന്ന സംഭവത്തിൽ ഒരു മാസം പിന്നിട്ടിട്ടും വ്യക്തമായ അന്വേഷണമുണ്ടായിട്ടില്ലെന്ന് വിവരാവകാശ മറുപടി സൂചിപ്പിക്കുന്നു. അന്വേഷണം നടക്കാത്തതിനാൽ ആർക്കെതിരെയും നടപടിയുമില്ല. സംസ്ഥാന വനം മന്ത്രിയും കേന്ദ്ര സൂ അതോറിറ്റിയും അന്വേഷണം പ്രഖ്യാപിച്ച സംഭവത്തിലാണ് ഈ ഗുരുതര വീഴ്ച.
മൂന്നു ദിവസത്തിനകം വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു സൂ അതോറിറ്റി നിർദേശം. പെട്ടെന്നുതന്നെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശിച്ചിരുന്നത്. ഇതൊന്നും നടന്നിട്ടില്ലെന്നാണ് കെ.പി.സി.സി സെക്രട്ടറിയും അഭിഭാഷകനുമായ ഷാജി കോടങ്കണ്ടത്ത് നൽകിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിൽ വ്യക്തമായത്. ഫോറസ്റ്റ് ചീഫ് കൺസർവേറ്ററാണ് മറുപടി നൽകിയത്. അന്വേഷണ റിപ്പോർട്ട് ഓഫിസിൽ ലഭ്യമല്ലെന്നാണ് മറുപടിയിലുള്ളത്.
അതേസമയം, മാനുകൾ കൊല്ലപ്പെട്ട സംഭവം പുറത്തുവിട്ടുവെന്നാരോപിച്ച് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസറെ നവംബർ 16ന് സസ്പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

