പെരുമ്പിലാവ്: സംസ്ഥാന പാതയോരത്ത് കടവല്ലൂർ പാടത്തിനു സമീപം ചത്ത പോത്തിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രോഗം വന്ന് ചത്ത പോത്തിനെ സാമൂഹിക വിരുദ്ധർ റോഡിൽ തള്ളിയതാണെന്ന് നാട്ടുകാർ പറയുന്നു. തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയില്‍ മലപ്പുറം, തൃശൂര്‍ ജില്ല അതിര്‍ത്തിയായ കടവല്ലൂര്‍ പാടത്താണ് ചൊവ്വാഴ്ച നാട്ടുകാർ ചത്ത പോത്തിനെ കണ്ടെത്തിയത്.
തുടര്‍ന്ന് സമീപത്തെ ഹോട്ടലുടമയുടെ സഹായത്താല്‍ ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകരും കോലിക്കരയിലെ ചുമട്ട് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ജെ.സി.ബി ഉപയോഗിച്ച് പോത്തിനെ റോഡരികില്‍നിന്ന് നീക്കി സംസ്കരിച്ചു. സി.വി. അബ്ദുട്ടി, വി.വി. സാക്കിബ്, പാനീസ്, അലി എന്നിവർ നേതൃത്വം നൽകി.