ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ‘ജീവനുള്ള മൃതദേഹം’
text_fieldsഡ്രൈവിങ് ടെസ്റ്റിൽ സർക്കാർ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി
തൃശൂർ അത്താണിയിലെ ടെസ്റ്റ് ഗ്രൗണ്ടിൽ പ്രതീകാത്മകമായി ശവക്കുഴി തീർത്ത് നടത്തിയ
പ്രതിഷേധം
മുളങ്കുന്നത്തുകാവ്: അത്താണിയിലെ ടെസ്റ്റ് ഗ്രൗണ്ടിലെ ശവക്കുഴിയിൽ ജീവനുള്ള മൃതദേഹം! ‘ഞങ്ങളുടെ ശവക്കുഴി തോണ്ടല്ലേ സര്ക്കാറേ’ എന്നു നിലവിളിച്ച് കേരള മോട്ടോര് ഡ്രൈവിങ് സ്കൂൾ സംയുക്ത സമിതിയുടെ വേറിട്ട പ്രതിഷേധ സമരം.പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് നിയമം മേഖലയിൽ തൊഴിലെടുക്കുന്നവരുടെ ശവക്കുഴി തോണ്ടുകയാണെന്ന് വിലപിച്ചാണ് പ്രതീകാത്മക സമരം നടത്തിയത്.
പെപ്പിന് ജോര്ജാണ് കുഴിയില് ‘ശവമായി’ കിടന്നത്. നെഞ്ചില് റീത്തിന് പകരം ഡ്രൈവിങ് പരിശീലന വാഹനത്തില് വെക്കുന്ന എല് ബോർഡും സ്ഥാപിച്ചു. നിലവിളി ശബ്ദത്തിലാണ് പ്രതിഷേധക്കാർ മുദ്രാവാക്യങ്ങൾ മുഴക്കിയത്.
സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിലുള്ള പണിമുടക്ക് സമരം പത്താം ദിവസത്തിലേക്കു പ്രവേശിച്ചവേളയിലാണ് ശവക്കുഴി തോണ്ടി സമരം നടത്തിയത്. 2024ലെ സര്ക്കുലര് പിന്വലിക്കുക, സ്ലോട്ടുകളുടെ എണ്ണം വര്ധിപ്പിക്കുക, ഡ്രൈവിങ് സ്കൂൾ മേഖല കുത്തകവത്കരിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറുക എന്നീ ആവശ്യങ്ങള് ഉന്നയിച്ച് തിങ്കളാഴ്ച സെക്രട്ടേറിയറ്റ് മാര്ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

