Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടപ്പാതയിൽ വാ പിളർന്ന് അപകട ഗർത്തം

text_fields
bookmark_border
നടപ്പാതയിൽ വാ പിളർന്ന് അപകട ഗർത്തം
cancel
camera_alt

ചേ​റ്റു​വ ജു​മാ​മ​സ്ജി​ദി​ന് സ​മീ​പ​ത്തെ ന​ട​പ്പാ​ത​യി​ലെ സ്ലാ​ബ് ത​ക​ർ​ന്ന നി​ല​യി​ൽ

ചേറ്റുവ: നടപ്പാതയിലെ തകർന്ന സ്ലാബ് കാൽനടക്കാർക്ക് ഭീഷണിയാകുന്നു. ദേശീയപാത 66ൽ ചേറ്റുവ ജുമാമസ്ജിദിന് സമീപമാണ് മാസങ്ങളായി നടപ്പാതയിലെ സ്ലാബ് തകർന്നു കിടക്കുന്നത്. രാത്രി സമയങ്ങളിൽ പ്രദേശത്തെ തെരുവുവിളക്കുകൾ കത്തുന്നുമില്ല.

ഇരുട്ടുമൂടി കിടക്കുന്നതിനാൽ ഇതുവഴി പോകുന്നവർ കുഴിയിൽ വീണ് അപകടങ്ങൾ ഉണ്ടാവാൻ സാധ്യത ഏറെയാണ്. നേരത്തെ ഒരാൾ അപകടത്തിൽ പെട്ടിരുന്നു. ദേശീയപാത കരാർ കമ്പനി അധികൃതർ തകർന്ന സ്ലാബ് കണ്ടിട്ടും കാണാത്ത മട്ടിലാണ്.

തകർന്ന സ്ലാബിന്റെ കൂർത്ത കമ്പികൾ തള്ളിനിൽക്കുന്നത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. തകർന്ന സ്ലാബ് നടപ്പാതയിലെ തകർന്ന സ്ലാബ് ഭീഷണി മാറ്റിസ്ഥാപിക്കണമെന്നും കാൽനടക്കാരുടെയും വാഹന യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും സാമൂഹികപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A dangerous crater forms on the sidewalk
Next Story