പൂപ്പത്തിയിൽ അപകടം പതിയിരിക്കുന്നു
text_fieldsപൂപ്പത്തിയിൽ അപകടം വിതക്കുന്ന റോഡും കിടങ്ങും
മാള: അപകടം തുടർക്കഥയായി പൂപ്പത്തി-മാള പള്ളിപ്പുറം റോഡ്. കഴിഞ്ഞ ദിവസം ഇരുചക്ര യാത്രികനായ യുവാവ് ഇവിടെ അപകടത്തിൽ പെട്ടിരുന്നു. വളഞ്ഞ റോഡിന്റെ ഒരു ഭാഗം കിടങ്ങായ ഈ സ്ഥലം പൊയ്യ പഞ്ചായത്തിലെ വാർഡ് അഞ്ചിലാണ് ഉള്ളത്. ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടില്ലാത്തതിനാൽ വേഗതയിൽ എത്തുന്ന വാഹനങ്ങൾ അപകടമേഖലയിൽ വീഴുന്നത് പതിവാണ്. പലരും ഇതിനോടകം അപകടത്തിൽ പെട്ടിട്ടും അധികൃതർ നിസംഗത തുടരുകയാണ്.
അമിതമായി താഴ്ന്ന കുഴിയാണ് അപകട ഭീഷണിയാകുന്നതെന്നും സംരക്ഷണഭിത്തി സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും പഞ്ചായത്ത് ഫണ്ടില്ലന്ന് പറഞ്ഞ് നിസംഗത തുടരുന്നതായും നാട്ടുകാർ പറയുന്നു.
നിരവധി അപകടങ്ങൾ നടക്കുമ്പോഴും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. ഡ്രൈവര്‍മാര്‍ക്ക് എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കാത്ത തരത്തിലുള്ള വളവുകളും അപകടസാധ്യത വർധിപ്പിക്കുന്നു. അധികൃതരുടെ അനാസ്ഥ തുടരുന്ന സാഹചര്യത്തിൽ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

