മാളയിൽ ഡി-സോൺ കലോത്സവം പുനരാരംഭിക്കുന്നു; അടിമുടി പൊലീസ് നിയന്ത്രണത്തിൽ
text_fieldsമാള: വിദ്യാർഥി സംഘർഷത്തെ തുടർന്ന് മാറ്റിവെച്ച കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡി-സോൺ കലോത്സവം കർശന ഉപാധികളോടെ പുനരാരംഭിക്കും. ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 16,17 തീയതികളിലാണ് കലോത്സവം നടക്കുക. വിദ്യാർഥി സംഘർഷത്തെ തുടർന്നാണ് കലോത്സവം മാറ്റിവെച്ചത്. ജില്ല റൂറൽ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈകോടതിയാണ് കർശന ഉപാധികളോടെ കലോത്സവം നടത്താൻ ഉത്തരവ് നൽകിയത്.
മാളയിൽ രാവിലെ ഒമ്പത് മുതൽ വെകീട്ട് അഞ്ച് വരെ നാലു വേദികളിൽ നടത്തും. പ്രവേശനം പൊലീസ് നിയന്ത്രിക്കുന്ന വഴി സിസ്റ്റം പ്രകാരം നടത്തും. പ്രവേശന നിയന്ത്രണം, ക്രോസ്-ചെക്കിങ്, ഫ്രീസ് കിങ് എന്നിവ നടപ്പാക്കാൻ തീരുമാനിച്ചു.
പൊലീസ് നേരിട്ട് നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യും. മേക്കപ്പ് ആർട്ടിസ്റ്റുകളും പങ്കെടുക്കുന്നവരുടെ രക്ഷിതാക്കളും യൂനിയൻ അഡ്വൈസർ (ആധ്യാപകർ) എന്നിവർക്ക് അനുയോജ്യമായ പാസ്/ഐഡി കാർഡ് അധികൃതർക്ക് നൽകണം.
ജഡ്ജസിനെ സംബന്ധിച്ച് ഒരു തരത്തിലുള്ള ആരോപണങ്ങളും ഉണ്ടാകരുത്. മുതിർന്ന ജഡ്ജ് ഫലം പ്രഖ്യാപിക്കും. പരിപാടിയിലുള്ള ജഡ്ജിമാരുടെ പട്ടിക ഡിവൈ.എസ്.പിക്ക് മൂന്ന് ദിവസത്തിന് മുന്നെ കൈമാറണം.
സംയുക്ത ആഭ്യന്തര കമ്മിറ്റി രൂപികരിക്കും. കമ്മിറ്റിയിൽ ഇരുഭാഗത്ത് നിന്നും അഞ്ച് വിദ്യാർഥികളും ബന്ധപ്പെട്ട കോളജുകളിൽ നിന്നുള്ള 10 അധ്യാപകരും പങ്കെടുക്കും. കമ്മിറ്റിയുടെ ഇടപെടലിന് ശേഷം പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതിരുന്നാൽ, അത് പൊലീസ് വകുപ്പിലേക്ക് റഫർ ചെയ്യണം.
ക്രമസമാധാന ലംഘനത്തിന്റെ സാധ്യത ഉണ്ടാകുകയാണെങ്കിൽ പൊലീസ് ഉടനെ ഇടപെടും. സി.സി.ടി.വി കാമറകളുടെ പ്രവർത്തനം പൊലീസ് നിയന്ത്രിക്കും.
പ്രോഗ്രാം കമ്മിറ്റി/ഓർഗനൈസിങ് കമ്മിറ്റി, വൈകുന്നേരം അഞ്ചിന് പ്രോഗ്രാം സമാപിക്കുന്ന വിധത്തിൽ പ്രോഗ്രാം പുനഃക്രമീകരിക്കുകയും പരിപാടി കൃത്യസമയത്ത് ആരംഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

