സൈബര്‍ തട്ടിപ്പില്‍ നഷ്ടമായ തുക തിരികെ ലഭിച്ചു
text_fieldsതൃശൂര്‍: കുരിയച്ചിറ സ്വദേശിയായ യുവതിയില്‍നിന്ന് ഫോൺകാളിലൂടെ അന്വേഷണ ഉദ്യോഗസ്ഥൻ ചമഞ്ഞ് സൈബര്‍ തട്ടിപ്പുകാര്‍ തട്ടിയെടുത്തത് 9.50 ലക്ഷം രൂപ. തട്ടിപ്പ് മനസ്സിലാക്കിയ ഉടന്‍ സൈബര്‍ പൊലീസില്‍ പരാതിപ്പെട്ടതിനാല്‍ മുഴുവന്‍ തുകയും തിരികെ ലഭിച്ചു. 2024 ജൂണിലാണ് സംഭവം. ഡല്‍ഹി കസ്റ്റംസില്‍നിന്നാണ് വിളിക്കുന്നതെന്നും നിങ്ങള്‍ മലേഷ്യയിലേക്ക് അയച്ച പാർസലില്‍ നിയമവിരുദ്ധ വസ്തുക്കള്‍ ഉണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. യുവതി ഉടൻ 1930 എന്ന നമ്പറിൽ വിളിച്ച് സംഭവം അറിയിച്ചു. തുടര്‍ന്ന് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
അന്വേഷണം നടത്തിയ പൊലീസ് തട്ടിപ്പുകാരുടെ അക്കൗണ്ട് ഫ്രീസ് ചെയ്ത് മുഴുവന്‍ പണവും തിരിച്ചെടുത്തു. സൈബര്‍ തട്ടിപ്പില്‍ ഇരയായാല്‍ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറില്‍ അറിയിച്ചാല്‍ മാത്രമേ പണം തിരികെ ലഭിക്കാന്‍ സാധ്യതയുള്ളൂവെന്ന് ഇന്‍സ്‌പെക്ടര്‍ വി. എസ്. സുധീഷ് കുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

