Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആ​കാ​ശ് വെ​ള്ള​രി...

ആ​കാ​ശ് വെ​ള്ള​രി വി​ള​ഞ്ഞു

text_fields
bookmark_border
ആ​കാ​ശ് വെ​ള്ള​രി വി​ള​ഞ്ഞു
cancel
camera_alt

കൃ​ഷി​യി​ട​ത്തി​ൽ വി​ള​ഞ്ഞ ആ​കാ​ശ് വെ​ള്ള​രി​യെ പ​രി​ച​രി​ക്കു​ന്ന ജോ​യ്

വാ​ടാ​ന​പ്പ​ള്ളി: സം​സ്ഥാ​ന​ത്ത് അ​പൂ​ർ​വ​മാ​യി ക​ണ്ടു​വ​രു​ന്ന ആ​കാ​ശ് വെ​ള്ള​രി ഏ​ങ്ങ​ണ്ടി​യൂ​രി​ൽ വി​ള​ഞ്ഞ​ത് കൗ​തു​ക​മാ​യി. വീ​ടും പ​രി​സ​ര​വും കൃ​ഷി​യ​ട​മാ​ക്കി​യ അ​ധ്യാ​പ​ക​ൻ പു​ളി​ഞ്ചോ​ട് പു​ത്തൂ​ർ ജോ​യ് പി. ​ജേ​ക്ക​ബി​െൻറ വീ​ട്ടി​ലെ കൃ​ഷി​യി​ട​ത്തി​ലാ​ണ് സം​ഭ​വം. ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് ആ​കാ​ശ് വെ​ള്ള​രി​യു​ടെ വി​ത്തി​ട്ട​ത്. കൃ​ഷി​വ​കു​പ്പി​ലെ ഉ​േ​ദ്യാ​ഗ​സ്ഥ​നാ​യ ഒ​നി​ലാ​ണ് വി​ത്ത് ന​ൽ​കി​യ​ത്.

മാ​ഷ് ഒ​നി​ലി​െൻറ മ​ക​നെ ട്യൂ​ഷ​ൻ പ​ഠി​പ്പി​ച്ചി​രു​ന്നു. സ​മ്മാ​ന​മാ​യി ന​ൽ​കി​യ​താ​ണ് വി​ത്തു​ക​ൾ. പി​ന്നീ​ട് കൃ​ഷി​യി​ട​ത്തി​ലെ മ​റ്റ് പ​ച്ച​ക്ക​റി​ക​ൾ പ​ല​ത​വ​ണ വി​ള​വെ​ടു​പ്പ് ന​ട​ത്തി​യെ​ങ്കി​ലും വെ​ള്ള​രി കാ​ടു​പോ​ലെ പ​ട​ർ​ന്ന് പൂ​വി​ട്ടെ​ങ്കി​ലും കാ​യ് വ​ന്നി​ല്ല. പി​ന്നീ​ട് പൂ​ക്ക​ൾ ക​രി​ഞ്ഞു​പോ​യി. കാ​യ്ക്കാ​ത്ത​തി​നാ​ൽ ആ​റ് മാ​സ​മാ​യി മാ​ഷ് വെ​ള്ള​രി​യു​ടെ തൈ ​ശ്ര​ദ്ധി​ക്കാ​റി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ ആ​കാ​ശ് വെ​ള്ള​രി വി​ള​ഞ്ഞു​നി​ൽ​ക്കു​ന്ന​ത് ക​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadanappallyakash cucumbercucumber
Next Story