കാട്ടാന ഭീതി വിട്ടൊഴിയുന്നില്ല; തിരുമണിയിലും കൃഷി നശിപ്പിച്ചു
text_fieldsഎളനാട്: കാട്ടാന ഭീതി വിട്ടൊഴിയുന്നില്ല, തിരുമണിയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ഒരുദിവസത്തെ ഇടവേളക്കുശേഷം ചേലക്കര മേഖലയിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമാവുകയാണ്. കർഷകനായ സി.പി. രാജന്റെ തോട്ടത്തിലാണ് കാട്ടാനകൾ നാശം വിതച്ചത്. ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത 50ഓളം കുലച്ച നേന്ത്രവാഴകളാണ് കാട്ടാനകൾ നശിപ്പിച്ചത്.
ഏകദേശം 25,000 രൂപയുടെ നഷ്ടമാണ് കർഷകന് ഉണ്ടായത്. സൗര തൂക്കുവേലി സ്ഥാപിക്കുമെന്ന് പ്രഖ്യാപനങ്ങളുണ്ടായെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്ന് കർഷകർ കുറ്റപ്പെടുത്തി. അവലോകനങ്ങളും ചർച്ചകളുമല്ല, ശാശ്വത പരിഹാരമാണ് വേണ്ടെതെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

