കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ക്രൈസിസ് മാനേജ്മെൻറ് സംഘം സജ്ജം
text_fieldsതൃശുര്‍: പഞ്ചായത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ തമ്മിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഏകോപനം ലക്ഷ്യമിട്ട് ജില്ലാതല ക്രൈസിസ് മാനേജ്‌മെന്റ് ടീം രൂപവത്കരിച്ചു. ജില്ലകളില്‍ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് ക്രൈസിസ് മാനേജ്‌മെന്റ് ടീം പ്രവര്‍ത്തിക്കുന്നത്. പത്ത് പഞ്ചായത്തുകള്‍ക്ക് ഒരുദ്യോഗസ്ഥന്‍ എന്ന കണക്കില്‍ ടീമുകളില്‍ അംഗങ്ങളുണ്ടാകും.
കോവിഡ് തീവ്ര വ്യാപന പശ്ചാത്തലത്തില്‍ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, പഞ്ചായത്തുതല പ്രതിരോധ / ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായം നല്‍കല്‍, പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട പഞ്ചായത്തുകളിലും വിഷയങ്ങളിലും സമയബന്ധിതമായി ഇടപെടല്‍ നടത്തല്‍, സര്‍ക്കാര്‍ ഉത്തരവുകളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കൃത്യമായി നടപ്പിലാക്കുന്നതിന് സഹായം നല്‍കല്‍ എന്നിവയാണ് ടീമിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
ക്രൈസിസ് മാനേജ്‌മെന്റ് ടീമിനുവേണ്ടിയുള്ള കാര്യശേഷി വികസന പരിശീലനം കില നല്‍കി. 120 ഉദ്യോഗസ്ഥര്‍ ഓണ്‍ലൈന്‍ പരിശീലനത്തിന്‍ പങ്കെടുത്തു.
പഞ്ചായത്ത് ഡയറക്ടര്‍ ഡോ. പി.കെ. ജയശ്രി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയ് ഇളമണ്‍ ആമുഖ പ്രഭാഷണം നടത്തി. ഹരിത കേരളം കണ്‍സള്‍ട്ടന്റ് എന്‍.ജഗജീവന്‍, കില റിസോഴ്‌സ് പേഴ്‌സണ്‍ സി. നന്ദകുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. കില ഡെപ്യൂട്ടി ഡയറക്ടര്‍ ഷഫീക് പി.എം. സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

