വനം വിട്ടെത്തിയ കിരീടം പരുന്ത് മുല്ലശ്ശേരി മാനിനയിൽ
text_fieldsപാവറട്ടി: വനമേഖലകളിൽ മാത്രം കാണുന്ന കിരീടം പരുന്തിനെ മുല്ലശ്ശേരി മാനിനയിൽ കണ്ടെത്തി. ക്രസ്റ്റഡ് ഹവാക്ക് ഈഗിൾ എന്ന ഇംഗ്ലീഷ് നാമത്തിൽ അറിയപ്പെടുന്ന ഇതിനെ ചില നാടുകളിൽ പെരുമ്പരുന്ത് എന്നും വിളിക്കാറുണ്ട്. നിസാട്ട്സ് സിറാഹ്റ്റസ് എന്നാണിന്റെ ശാസ്ത്രീയ നാമം.
തലയുടെ പിൻഭാഗത്തായി പിന്നിലേക്ക് തള്ളിനിൽക്കുന്ന നീളമുള്ള തൂവലുകൾ കിരീടം പോലെ തോന്നിക്കുന്നതുകൊണ്ടാണ് ഇതിന് കിരീടം പരുന്ത് എന്ന പേര് ലഭിച്ചത്. തെളിഞ്ഞ മഞ്ഞനിറത്തിലുള്ള വലിയ കണ്ണുകളാണ് ഇവയുടേത്. ശരീരത്തിന്റെ മുകൾഭാഗം ഇരുണ്ട തവിട്ടുനിറത്തിലും, അടിഭാഗം വെള്ളയിൽ തവിട്ടുനിറത്തിലുള്ള വരകളോടുകൂടിയതുമാണ്.
ഇലപൊഴിയും കാടുകൾ, അർധനിത്യഹരിത വനങ്ങൾ എന്നിവിടങ്ങളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. ഉയർന്ന മരച്ചില്ലകളിൽ അനങ്ങാതെ പതുങ്ങിയിരുന്ന് ഇരയെ നിരീക്ഷിച്ച ശേഷം മിന്നൽവേഗത്തിൽ താഴേക്ക് പറന്നിറങ്ങി ആക്രമിക്കുന്നതാണ് ഇവയുടെ രീതി. ചില നേരങ്ങളിൽ കുരങ്ങുകളെ വരെ ഇവർ ഭക്ഷണം ആക്കാറുണ്ട്. സാധാരണയായി സെപ്റ്റംബർ മുതൽ മെയ് വരെയുള്ള മാസങ്ങളിലാണ് പ്രജനനകാലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

